️ ഓ ആശ്വാസമായി കർണ്ണിഹാരയും വിഷ്ണു മാധവും ഒരുപോലെ പറഞ്ഞു എന്നാൽ അവർ പറഞ്ഞത് ആ വൃദ്ധൻ കേട്ടില്ല... എന്താ അപ്പൂപ്പന്റെ പേര് വിഷ്ണു മാധവ് ചോദിച്ചു... എന്റെ പേര് കുഞ്ഞിറ്റ എന്റെ സഹോദരൻ ഇറ്റാമൻ പേര് പറഞ്ഞു കുഞ്ഞിറ്റ ഒന്നു ചിരിച്ചു... നൈസ് തികച്ചും വ്യത്യസ്തമായ പേരുകൾകർണ്ണിഹാരക്ക് ആ പേരുകൾ വളരെ ഇഷ്ടമായി... അവൾ ആ പേരുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു... കുഞ്ഞിറ്റ... ഇറ്റാമൻ... നിങ്ങടെ പേര് പറഞ്ഞില്ല കുഞ്ഞിറ്റയുടെ ഓർമ്മപ്പെടുത്തൽ... ഓ സോറി ഞാൻ വിഷ്ണു മാധവ് ഇത് കർണ്ണിഹാര !... നിങ്ങൾ വൈഫ് ആന്റ് ഹസ്ബന്റ് ആണോ അതോ ഗേൾഫ്രണ്ട് ആന്റ് ബോയ്ഫ്രണ്ടോ ... ഓ ഐ സി അപ്പോൾ അപ്പൂപ്പന് ഇംഗ്ലീഷിൽ പരിജ്ഞാനം ഉണ്ട്... വിഷ്ണു മാധവും കർണ്ണിഹാരയും ഒരുമിച്ച് ചിരിച്ചു...ആ കുറച്ചൊക്കെ അറിയാം കുഞ്ഞിറ്റയുടെ മറുപടി... പിന്നെ ചോദിച്ചതിനു മറുപടി പറഞ്ഞില്ല.. ഒക്കെ പറയാം ഞങ്ങൾ രണ്ടുമാണ് അതായത് ഭാര്യ ഭർത്താവ് കാമുകി കാമുകൻ...