മനുഷ്യൻ---------------- അന്നൊരു തിങ്കളാഴ്ച ആയിരുന്നു. കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതിനാൽ ഞാനന്ന് നേരത്തെ എഴുന്നേറ്റു. ദിനചര്യങ്ങൾ പെട്ടെന്ന് ചെയ്തുതീർത്തു. എന്റെ പുതിയ കഥയുടെ കുറച്ചു കോപ്പികൾ എടുത്തുകൊണ്ട് ഞാൻ അങ്ങാടിയിലേക്ക് പോയി അവിടെ നല്ല തിരക്കുണ്ടായിരുന്നു! 'കുമാരന്റെ കട' ഞാൻ വായിച്ചു, എന്നിട്ട് ആ കടയിലേക്ക് കയറിച്ചെന്നു. ഞാൻ പതിയെ കുമാരേട്ടന്റെ അടുത്ത് ചെന്നു. "കുമാരേട്ടാ എന്റെ പുതിയ കഥയാണ് ഇന്നാ കുറച്ചു കോപ്പികൾ" പക്ഷേ കുമാരേട്ടൻ എന്നോട് തിരിച്ചൊന്നും പറയാതെ കോപ്പികൾ വാങ്ങി കടയുടെ അകത്ത് പോയിട്ട് ആയിരം രൂപ എടുത്തിട്ട് വന്നു. എന്നിട്ട് അതെനിക്ക് തന്നു തന്നു "ഹും രാഘവ നിനക്ക് അവിടെ സുഖല്ലേ? വിറ്റ് പോവാത്ത തുണി ഒന്നും ആരും തരാറില്ലല്ലോ?!" എന്ന് അപ്പുറത്തെ രാഘവേട്ടന്റെ തുണിക്കടയിലേക്ക് വിളിച്ചു ചോദിച്ചു അത് അല്പം നിരാശയോടെയും, ദേഷ്യത്തോടെയും, ആയിരുന്നു വലിയ ശബ്ദത്തിലും. അയാൾ തുടർന്നു..."ഇവിടെ ചിലർ ചില സാധനങ്ങൾ തന്നിട്ട് പോണേ.. നല്ല കാശും മേടിക്കും, എന്നാലോ ഒന്നും വിറ്റു പോവുകയു