നിർബന്ധപൂർവ്വം ഗൗരിക്ക് അല്പം വെള്ളം കുടിക്കാൻ കൊടുത്തപ്പോൾ അവളല്പം തണുത്തെന്ന് അന്നക്ക് തോന്നി. ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ചുപിടിച്ച ശേഷം കണ്ണുകൾ വലിച്ചു തുറന്ന് അവൾ അന്നയുടെ നേരെ ഇരുന്നു."ഞാൻ ഗൗരിയല്ല, നിത്യയാണ്"മനസ്സിലാകാത്ത മട്ടിൽ അന്നയവളെ നോക്കിയപ്പോൾ അവൾ തുടർന്നു."നിത്യ പ്രഭാകർ""ഗൗരിയുടെ ട്വിൻസിസ്റ്ററാണ്"അന്നയുടെ ഉള്ളിലൂടെ ഒരാന്തൽ കടന്നുപോയി."എന്താണ് ഗൗരിക്ക് സംഭവിച്ചതെന്ന് ഡോക്ടർക്ക് അറിയണം, വേണ്ടേ"??പേപ്പർ പ്ലേറ്റിലുള്ള ടിഷ്യൂ നേരെയാക്കുകയായിരുന്നെങ്കിലും അവളുടെ ചോദ്യം ഉറച്ചതായിരുന്നു."എനിക്കറിയണം"മറുപടി പറയുമ്പോൾ അന്നയുടെ ശബ്ദത്തിൽ രോഷം കലർന്നിരുന്നു."ക്ഷമിക്കണം, ഗൗരിയാണെന്ന് പറഞ്ഞ് നിങ്ങളെ തെറ്റിധരിപ്പിച്ചതിൽ എനിക്ക് വിഷമമുണ്ട്"കുറ്റബോധത്തോടെ തലതാഴ്ത്തി നിൽക്കുന്ന നിത്യയെ നോക്കി ഒന്നും ഉരിയാടാനാവാതെ അന്ന നിന്നു.തൻ്റെ മുന്നിൽ നിൽക്കുന്ന വ്യക്തി ഗൗരിയല്ലെന്നും നിത്യയാണെന്നുമുള്ള യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അവൾക്ക് നല്ല സമയമെടുത്തു."ആൾമാറാട്ടം നടത്തേണ്ട സാഹചര്യമുള്ളതു കൊണ്ട് മാത്രമാണ് ഞാൻ ഈ സാഹസത്തിനു മുതിർന്നത്"."ഒരുപക്ഷേ ഗൗരിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം"പുരികം പൊക്കി കുറച്ച് നേരം അവളെ നോക്കിയ ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ അന്ന എഴുന്നേറ്റു.പൊടുന്നനെ അവളുടെ നേരെ