മണിയറ Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മുഖം ഒരല്പം കറുപ്പിച്ചു.കിഴക്ക് ദിക്ക് വിട്ട സൂര്യൻ ചക്രവാളത്തിനോടടുക്കുമ്പോളെന്നും ഈ പരിഭവം പതിവാണ്.അതുകൊണ്ടായിരിക്കാം വെയിലിനു ചൂട് കുറവായിരുന്നു.ഇരുവശവും പച്ചപരവതാനി വിരിച്ച നെല്പാടത്തിന് നടുവിലായി കരിവരച്ചപോലെ നീണ്ടു നിവർന്നു പോകുന്ന അതാണിക്കര റോഡ്. നെൽച്ചെടികൾക്ക് മുകളിലൂടെ വെള്ള കൊറ്റികൾ പറന്നുയരുന്ന മനോഹരമായ കാഴ്ച. ആ കാഴ്ചകൾ മൊബൈലിൽ പകർത്തുകയാണ് ഹാദിയുടെ കുഞ്ഞനുജത്തി.അവളിടയ്‌കിടെ ഇക്കായെ വിളിച്ച് ഓരോന്ന് കാണിക്കുന്നുണ്ടെങ്കിലും ഹാദി വെറുതെ മൂളിക്കൊണ്ടിരുന്നതല്ലാതെ ഒന്നും പറയുന്നില്ല.അവൻ്റെ ചിന്തകൾ മുഴുവൻ തൻ്റെ ജീവിതത്തിൽ ആദ്യമായി നടക്കാൻ പോകുന്ന പെണ്ണുകാണലിൽ ആയിരുന്നു.ഉമ്മയും ഉപ്പയും ബാക്കിയുള്ളവരും പുറകിലെ സീറ്റിൽ കല്ല്യാണ ചർച്ചകൾ കൊഴുപ്പിക്കുന്നു.കുറച്ചു ദൂരെയായി കരിക്കുകൾ കൂട്ടിയിട്ടിരിക്കുന്നുത് കണ്ടിട്ടാവണം വണ്ടി ഓടിക്കുന്ന ഹാദിയുടെ ചങ്ങാതിയോട് ഉപ്പ പറഞ്ഞത്. ഇക്കുവേ നി ഒന്നവിടെ നിർത്തിയെ… വയലിനോട് ചേർന്ന് റോഡരികിലായി നാലഞ്ചു മരകമ്പുകളിൽ ഉയർത്തി പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് മറച്ച് അതിൽ നിറയെ പച്ചയും ഇളം ചുവപ്പ് നിറത്തിലുള്ള കരിക്കുകൾ.വണ്ടി