ഡെയ്ഞ്ചർ പോയിന്റ് - 2

  • 2.8k
  • 1
  • 1.2k

️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു ഐവർ മഠത്തിൽ സൂര്യദത്തൻ തമ്പുരാൻ പേരുകേട്ട ബ്രാഹ്മണ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത് ഭാര്യ ഹൈമാവതി തമ്പുരാട്ടി... ഇവരുടെ ഒരേയൊരു മകൾ ആയിരുന്നു കർണ്ണിഹാര... ഒരു അപ്സരസുന്ദരിയായിരുന്നു അവൾ ആരും കണ്ണുവെച്ചു പോകുന്ന ലാവണ്യ ദേവത... നിതംബം മറിഞ്ഞു കിടക്കുന്ന ചുരുണ്ട് ഇടതൂർന്ന കാർകൂന്തൽ... കലമാന്റെ മിഴിയഴക്... സ്വർണ്ണ വർണ്ണമാർന്ന ശരീരകാന്തി ചെമ്പരത്തിപ്പൂ പോലെ ചുവന്നു തുടുത്ത അധരങ്ങൾ ഉള്ള കർണ്ണിഹാരയ്ക്ക് ലിപ്സ്റ്റിക്കിന്റെ ആവശ്യം ഒട്ടും വേണ്ടായിരുന്നു... മാതളം പോലെ തുടുത്ത കവിളുകൾ... വയനാടൻ മഞ്ഞൾ മുറിച്ചത് പോലെയുള്ള മുഖഭംഗി... ഉയരം അഞ്ചടി ഏഴ് ഇഞ്ച്... കടഞ്ഞെടുത്തത് പോലെയുള്ള ബോഡി ഷേപ്പ്... വെണ്ണക്കൽ ശില്പം പോലെ നയനാമൃതം... ഇപ്പോൾ കർണിഹാരയുടെ പ്രായം 20 വയസ്സ്.. സിറ്റിയിലെ മുന്തിയ കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനി.. ഡിഗ്രി കഴിഞ്ഞ്  IAS ന് ചേരാനാണ് പ്ലാൻ... കർണിഹാരയെ സ്വന്തമാക്കാനും അവളെ പ്രണയിക്കുവാനും യുവാക്കൾ മത്സരിച്ചു... അവളുടെ