പുനർജ്ജനി - 2

  • 3k
  • 1.4k

"ഇറ്റലിയിലെ  ഒരു  രാത്രി ...."ഇരു സൈഡിലും പൈൻ മരങ്ങളും അഗാതമായ ഗർത്തങ്ങൾ  കൊണ്ടു മൂടിയ ആ വിജനമായ  റോഡിൽ കൂടി   റെഡ് ഫെരാരി കാർ സാവധാനം നീങ്ങി കൊണ്ടിരുന്നു.. കാറിൽ നിന്നും ഇടക്കിടെ ഒരു  പെൺകുട്ടിയുടെ   കളിചിരികൾ ആ വിജനതയിലും അലയടിച്ചു...ഇടക്കിടെ സൈഡിൽ വിൻഡോയിൽ കൂടി കാണുന്ന  മഞ്ഞുമൂടിയ പർവത ശൃംഗങ്ങളും ശാന്തമായ മിന്നുന്ന തടാകങ്ങളെയും    അവളുടെ വെള്ളാരം  കണ്ണുകൾ ഇമ വെട്ടാതെനോക്കി കൊണ്ടിരുന്നു...  ഇടക്കവൾ  വിൻഡോയിൽ നിന്നും കണ്ണെടുത്തുകൊണ്ട് ചോദിച്ചു..പപ്പേ......ഫ്ലോറൻസിൽ നിന്നും നമ്മൾ പോവണോ?അവളുടെ  കിളി കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ  സങ്കടം കലർന്നിരുന്നു ..അത് കേട്ടതും അടുത്തിരുന്നു മമ്മ  അവളുടെ മുടിയിഴകൾ തഴുകി തന്നോട് കുറച്ചു കൂടി ചേർത്ത് പിടിച്ചു അവളുടെ കുഞ്ഞി കൈ  തന്റെ കയ്യിലേക്ക് എടുത്തു വെച്ചു തലോടി കൊണ്ട് പറഞ്ഞു.."സിയു..... നമ്മൾ മമ്മയുടെ നാട്ടിൽ പോയിട്ട് ഉടനെ തിരിച്ചു പോരും.""അത് കേട്ടവൾ അത്ഭുതത്തോടെ  അവരെ രണ്ടാളെയും   മാറി മാറി  നോക്കി".മമ്മയുടെ വീടോ?അവളുടെ ആ ചോദ്യതോടൊപ്പം ആ കുഞ്ഞു വെള്ളാരം