ഭക്ത പ്രഹ്ളാദൻ

  • 708
  • 252

ഭക്ത പ്രഹ്ളാദൻ    വൈശാഖൻ ഇന്ന് വരുന്നില്ലേ, രാവിലെ ഫോണിൽ പരമേശ്വരൻ നായരുടെ ചോദ്യം കേട്ടപ്പോൾ, അയാൾ ഒന്ന് ഇരുത്തി മൂളി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു,   ഇല്ല, പരമേട്ടാ, ഒരു സുഖം തോന്നുന്നില്ല, നാളെയാവട്ടെ.   “അല്ലാ, കുഴപ്പം ഒന്നും ഇല്ലാല്ലോ ല്ലേ??”  പരമേശ്വരൻ നായർ വിടാൻ ഭാവമില്ല   അയാളുടെ ചോദ്യം തന്റെ ആരോഗ്യസ്ഥിതിയെ പറ്റിയാണ്, അപ്രതീക്ഷിത, പ്രതീക്ഷകളുടെ കാലമാണല്ലോ ഇത്.. അത് മനസിലാക്കിയെന്നപോലെ വൈശാഖൻ പ്രതിവചിച്ചു.   ഏയ്‌ ഇല്ല, ശരീരത്തിനല്ല, മനസിനാണ് അസ്കിത... ഒന്നൂടെ നന്നായി ഉറങ്ങിയാൽ മാറും.   മറുത്ത് ഒന്നും പറയാതെ പരമേശ്വരൻ നായർ ഫോൺ വച്ചു, അയാൾ പതിവ് നടത്തം തുടരുകയായിരിക്കും എന്ന് ഊഹിച്ച് , വൈശാഖൻ പുതപ്പ് തലയിൽ കൂടി വലിച്ചിട്ട് കിടക്കയിലേക്ക് അമർന്നു. വെളുപ്പാൻ കാലത്തെ  നിശബ്ദതയെ കീറിമുറിച്ച് ഉയരുന്ന എസിയുടെ മൂളലും ശ്രവിച്ച് വെറുതെ കിടന്ന്, മനോരാജ്യത്തിലേയ്ക്ക് കടന്നു.   ഫോണിൽ പറഞ്ഞ ഉറക്ക ക്ഷീണവും,