എൻ്റെ മകൾ

  • 6.7k
  • 2.2k

ഇസകഥരചന: ശശി കുറുപ്പ്. അവിശ്വസിക്കേണ്ട വാർത്തയല്ല ശാരദ നേരിട്ട് കണ്ടതാ . അമ്മുക്കുട്ടി വാരസ്യാരെ വീട്ടുജോലിയിൽ സഹായിക്കുന്നത് അവളാണല്ലോ ?വാമദേവൻ ഒരു ഫിലിപ്പൈൻസ് കാരി പെണ്ണിനെ ഷാരോത്ത് കൊണ്ടുവന്നു. ഒപ്പം ഒരു കൊച്ചു പെൺകുട്ടി യും ഉണ്ട്. യാഹൂ വിൽ ചാറ്റ് ചെയ്യുമ്പോഴാണ് അവിചാരിതമായി ലോല യെ പരിചയപ്പെടുന്നത്. കേരളം അവൾ കേട്ടിട്ടു പോലുമില്ലാത്ത പേര്.ദിവസവും മണിക്കൂറുകൾ ലോലയുമായി സംസാരിക്കുമ്പോൾ , നാട്ടിൽ പോകാത്തതിന്റെ വിരക്തി ശമിച്ചു. ഗൾഫിൽ , പ്രത്യേകിച്ചും ദുബായിൽ ഒരു ജോലി ലഭിക്കുക ഫിലിപ്പൈൻസിലെ ഏത് യുവാവിനും യുവതിക്കുമുള്ള സ്വപ്നമായിരുന്നു.ലോല അതിയായ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സന്ദർശന വിസയിൽ ദുബായിൽ എത്തിച്ചു.നേരിട്ടു കണ്ടപ്പോൾ , കംപ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞ രൂപത്തേക്കാൾ അതിസുന്ദരി . ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റിസപ്ഷനിസ്റ്റായി ആദ്യത്തെ മുഖാമുഖത്തിൽ തന്നെ ലോലക്ക് ജോലി ലഭിച്ചു.അവളുടെ മുറിയിലെ നിത്യ സന്ദർശകനായിരുന്നു.മന:പൂർവ്വമല്ലെങ്കിലും, ഒരു പെൺകുട്ടിയുമായി പ്രണയ സല്ലാപങ്ങൾ പങ്കിട്ടതിന്റെ പരിണാമം ദുരന്തമായി രണ്ട് ജീവിതങ്ങൾ മാറ്റിമറിക്കുമെന്ന് ഓർത്തില്ല. ലോല