പെരുവഴിയമ്പലം

  • 5.7k
  • 1.8k

കഥ*****പെരുവഴിയമ്പലംരചന:ശശി കുറുപ്പ് ***********************മരണം കോളിംഗ് ബെല്ല് അമർത്തിയപ്പോൾ ഹോം നഴ്സ് വാതിൽ തുറന്നു.നാളെ വെളുപ്പിന് 5.30 ആണ്‌ സമയം, മരണം അറിയിച്ചു." രണ്ട് മാസം കൂടി നീട്ടി കിട്ടിയാൽ nursing ന് പഠിക്കുന്ന മകൾക്ക് ഫീസ് അടക്കാം. വേറെ ഒരു വരുമാനവും ഇല്ല. കരുണ കാട്ടണം"ഹോം നഴ്സ് മരണത്തിന്റെ കാൽക്കൽ വീണു അപേക്ഷിച്ചു. പ്രജ്ഞ വിട്ട് തളർന്ന ശരീരവുമായി മെത്തയിൽ കിടന്ന രാഘവൻ മാസ്റ്റർ , മണിയടി കേട്ടില്ല.അറിയപ്പെടുന്ന ദാർശനികനും എഴുത്തുകാരനും കവിയും, ജീവകാരുണ്യ പ്രവർത്തകനും ,രണ്ടുതവണ പഞ്ചായത