സത്യവ്രതന്റെ വഴിത്താരകൾ

  • 5.6k
  • 1.8k

സത്യവ്രതന്റെ വഴിത്താരകൾ   അയാൾ ഇറങ്ങി നടന്നു, ഒരു പരിവ്രാജകനെ പോലെ, ഇന്നലെകളുടെ എടുത്തുകെട്ടുകൾ ഒന്നൊന്നായി അഴിച്ചു വയ്ക്കുമ്പോൾ മനസ്സ് ഒരു നിസ്വാർത്ഥന്റെ ആക്കാൻ ശ്രമിച്ചെങ്കിലും, ശരീരത്തിനൊപ്പം പിടയുന്നുണ്ടായിരുന്നു. അറിയാത്ത തെറ്റുകൾക്ക് കോർട്ട് മാർഷൽ ചെയ്യപ്പെടുന്ന സൈനികന്റെ ആലാത്തുകൾ ഒന്നൊന്നായി അറത്ത് മാറ്റപ്പെടും പോലെ അയാളും സ്വയം എല്ലാം മുറിച്ചുമാറ്റി, ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും, ഏതോ അദൃശ്യ ബന്ധനങ്ങളുടെ കെട്ടുപാടുകൾ. ഭർത്താവ്, അച്ഛൻ, മുത്തശ്ശൻ, തുടങ്ങിയ കെട്ടുപാടുകളുടെ മഹനീയ നക്ഷത്രങ്ങൾ.   നഗ്നപാദനായി ചുട്ടുപഴുത്ത ടാറിട്ട പാതകളെ പിന്തുടരുമ്പോൾ നീറുന്നുണ്ടായിരുന്നു കാൽ വെള്ളകൾ. കൗമാരത്തിന്റെയും യൗവനത്തിന്റെ ആദ്യപാദങ്ങളിലും, ശ്രീരാമപാദങ്ങൾ എന്ന് ആരൊക്കയോ വിശേഷിപ്പിച്ച അതിന്റെ അനുഭവങ്ങളുടെ ദൃഢത, ജീവിത വഴിയിൽ അനുഭവിച്ച സുഖഭോഗങ്ങളുടെ സംരക്ഷണയിൽ നഷ്ടമായിരിക്കുന്നു. ഒപ്പം ജീവിത ശൈലീ രോഗങ്ങളുടെ ആക്രമണത്തിൽ ഈ മധ്യവയസ്സിൽ എത്തിയപ്പോഴേയ്ക്കും പാദങ്ങൾ മാത്രമല്ല മൊത്തം ശരീരം തന്നെ ദുർബലം. എന്നാൽ അനുഭവങ്ങളുടെ തീച്ചൂളയിൽ മനസ്സ് കാരിരുമ്പിനേക്കാളും കരുത്തും ആർജ്ജിരിക്കുന്നു.   ചിന്ത വീണ്ടും