മീനുവിന്റെ കൊലയാളി ആര് - 54

  • 7.4k
  • 2.1k

കുറച്ചു സമയത്തിന് ശേഷം ജോൺസൺ അങ്ങോട്ട്‌ വന്നു... "ദേ ഇത് അവൾ അവിടെ ജോലി ചെയുമ്പോൾ ഉണ്ടായിരുന്ന ലെജ്ർ ആണ്... കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടാകും എങ്കിൽ അത് ഇതിൽ ഉണ്ടാകും..." ദേവകി ഉടനെ തന്നെ ആ പുസ്തകം കൈയിൽ വാങ്ങിച്ചു... ഒരുപാട് നേരം ആ പുസ്തകം മറിച്ചു നോക്കി...അന്നേരം ആ മിഴികളിൽ വലിയൊരു പ്രതീക്ഷയും ചെറിയൊരു വേദനയും ഉണ്ടായിരുന്നു... അതിൽ ദേവകിക്ക് ആ ഉത്തരവും ലഭിച്ചു...ആ വിവരം ലഭിച്ചത് ദേവകിയുടെ മുഖം സന്തോഷത്തിൽ തുളുമ്പി... "കുട്ടിയെ ക്കുറിച്ച് എന്തെങ്കിലും കിട്ടിയോ..." ജോൺസൺ ദേവകിയുടെ മുഖം കണ്ടതും ആകാംഷയോടെ ചോദിച്ചു 11.03.1995 ആൺകുട്ടി കഴുത്തിനു പിന്നിൽ മറുക് ഉണ്ട്... അഡ്രെസ്സ് മാറി കൊടുത്താലും പേര് മാറ്റി എഴുതിയാലും പ്രകാശാന്റെ കൈയക്ഷരവും ദേവകി കണ്ടെത്തി അവളുടെ മിഴികൾ നിറഞ്ഞു... "എന്താ കിട്ടിയോ.."ജോൺസൺ ഒന്നൂടെ ചോദിച്ചു "ഉണ്ട് ഇതിൽ ഉണ്ട് പക്ഷെ അവനെ ഏതു ആശ്രമത്തിലേക്കാണ് വീണ്ടും മാറ്റിയത് എന്ന് ഇതിൽ ഇല്ല.."