മീനുവിന്റെ കൊലയാളി ആര് - 51

  • 5.9k
  • 2.1k

കുറച്ചു നേരത്തിനു ശേഷം പ്രകാശൻ ഹോസ്പിറ്റലിലേക്ക് ഓടി എത്തി..അവനെ കണ്ടതും "ഏട്ടാ നമ്മുടെ കുഞ്ഞ്..." ദേവകി പൊട്ടി കരഞ്ഞു "ദേവകി നമ്മുടെ മോൻ... "പ്രകാശനും പൊട്ടി കരഞ്ഞു ശേഷം അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു "ഇല്ല അവനു ഒന്നും സംഭവിച്ചിട്ടില്ല എനിക്ക് ഉറപ്പാ എന്റെ കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല..." പ്രകാശന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ദേവകി പറഞ്ഞു ദേവകിയുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ പ്രകാശൻ അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു "കരയണ്ട.. എല്ലാം വിധിയാണ്..." പ്രകാശൻ തന്റെ ഭാര്യയുടെ തലയിൽ തഴുകി വേദനയോടെ പറഞ്ഞു കണ്ണീരോടെ മാത്രമേ ആർക്കും അത് കാണാൻ സാധിക്കു അത്രയും വേദനയാകുന്ന നിമിഷം "ഏട്ടാ നമ്മുടെ കുഞ്ഞ് എവിടെ അവന്റെ മുഖം ഒരു നോക്ക് കാണാൻ..." ദേവകി കണ്ണീരോടെ പ്രകാശന്റെ മുഖത്തെക്ക് നോക്കി ചോദിച്ചു "എന്നോട് ക്ഷമിക്കണം ദേവകി ഞാൻ അവന് ചെയ്യണ്ട കർമങ്ങൾ ചെയ്തു.." പ്രകാശൻ ദേവകിയുടെ കൈകളിൽ പിടിച്ചു പറഞ്ഞു "എന്ത് എന്താ