അഭി കണ്ടെത്തിയ രഹസ്യം - 5

  • 8.9k
  • 3.3k

കീർത്തി ഓരോന്നും ആലോചിച്ചു അങ്ങനെ ഇരുന്നു.. ജനാലയിൽ കൂടി ഓരോ കാഴ്ചകൾ കണ്ടിരുന്നു... അവളുടെ നിമിഷങ്ങൾ അകന്ന് കൊണ്ടിരിക്കുന്നു... ഹൃദയമിടിപ്പ് കൂടി.. കൈക്കാലുകൾ വിറയൽ കൊണ്ടു... കണ്ണുകൾ അടച്ചു അവളുടെ മനസ്സിൽ പലമുഖവും തെളിഞ്ഞു.. അമ്മ, അച്ഛൻ.. ചേട്ടൻ അങ്ങനെ തന്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങൾ.. അതിൽ അവസാനം അഭിയുടെ മുഖവും തെളിഞ്ഞു.. "സോറി.. അഭി നിന്റെ കൂടെ കുറച്ചു ദിവസത്തെ പരിചയം മാത്രമേ ഉള്ളൂ എങ്കിലും.. എന്റെ ജീവനിൽ കലർന്ന നല്ലൊരു തോഴിയാണ് നി പക്ഷെ ഇനിയും നിന്റെ കൂടെ.. നിന്റെ സ്നേഹം അനുഭവിക്കാൻ ഞാൻ ഉണ്ടാവില്ല... "കീർത്തി കണ്ണീരോടെ പറഞ്ഞു " മിഥു... നീ എനിക്ക് എല്ലാം ആയിരുന്നു എന്റെ മനസും എന്റെ സ്നേഹവും ആഗ്രഹിച്ചു മാത്രം എന്റെ ലൈഫിൽ വന്നവൻ... നമ്മൾ കണ്ട ഒരുപാടു സ്വപ്‌നങ്ങൾ പകുതിയാക്കി.. നിന്നെ ഒറ്റക്കാക്കി ഞാൻ പോകുന്നു.. ഒരുപക്ഷെ അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ നമ്മൾ കണ്ട സ്വപ്നം പൂർത്തിയാക്കും... " അങ്ങനെ