അഭി കണ്ടെത്തിയ രഹസ്യം - 4

  • 7.3k
  • 3k

അഭി കണ്ടെത്തിയ രഹസ്യം -4 അഭിയുടെ സംശയങ്ങൾ കൂടി കൊണ്ടേ ഇരുന്നു... പതിവുപോലെ തന്നെ അവളും കീർത്തിയും ഉണ്ടായിരുന്ന കുറച്ചു തുണികൾ അലക്കി ഇട്ടു.. പിന്നെ പോയി ഫ്രഷ് ആയി... കുറച്ചു നേരം ഓഫീസിലെ കാര്യങ്ങൾ സംസാരിച്ചു... പിന്നെ കൈയിൽ ഉണ്ടായിരുന്ന ഫോണിൽ കുറച്ചു ടിക്ടോക് വീഡിയോസും നോക്കി ഇരിപ്പായി... അപ്പോഴേക്കും ഫുഡ്‌ കഴിക്കാൻ ഉള്ള സമയം ആയി.. എല്ലാവരും ഭക്ഷണം കഴിച്ചു അവരവരുടെ മുറിയിൽ വന്നു കിടന്നു.. പതിവുപോലെ പോലെ നാണിയമ്മ പാലുമായി വന്നു... അങ്ങനെ ആ രാത്രിയും അഭി നല്ലത് പോലെ ഉറങ്ങി.. പിറ്റേന്ന് രാവിലെ വീണ്ടും അവളുടെ ചിന്തകൾ കാട് കയറി.. "ദേ.. പെണ്ണ് തുടങ്ങി പിന്നെയും ആലോചിക്കാൻ... ഇങ്ങനെ ആലോചിച്ചു തലയിലെ ബുദ്ധി കളയരുത്... "കീർത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.. കീർത്തി പറഞ്ഞത് കേട്ടതും അഭി ചെറിയ പുഞ്ചിരി നൽകി.. അവളും ഒരു നീല ചുരിദാർ കൈയിൽ എടുത്ത് ബാത്‌റൂമിൽ കയറി... അഭി പുറത്തു വന്നതും...