ഭാര്യ - 3

  • 9.6k
  • 1
  • 4k

എല്ലാവരും നോക്കിനിൽക്കേ കാവ്യ മനുവിന്റെ ഭാര്യ ആയി... എങ്കിലും അപ്പോഴും മനുവിന്റെ മനസിൽ പാർവ്വതി മാത്രമായിരുന്നു ഉണ്ടായിരുന്നത്... അവന്റെ മിഴികൾ അവളെ തേടി... ഇല്ല അവിടെ ഒന്നും അവളെ കാണുന്നില്ല ആ എങ്ങിനെ കാണും ഇതൊന്നും കാണാൻ ഉള്ള ശക്തി അവൾക് ഇല്ല.. അവൻ മനസിലായില്ല വിചാരിച്ചു.. എല്ലാവരും അവർകായി ഒരിക്കി വെച്ച സദ്യ കഴിക്കാൻ പോയി...ചിലർ മനുവിനും കാവ്യക്കും നൽകാൻ കൊണ്ടു വന്ന സമ്മാനങ്ങൾ നൽകി.. ഫോട്ടോസ് എടുത്തു... അങിനെ സമയം കടന്നു പോകുന്നു... കുറച്ചു കഴിഞ്ഞതും മനുവും കാവ്യയും ഭക്ഷണം കഴിക്കാൻ പോയി... കല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്തും എല്ലാവരും മണ്ഡപത്തിൽ നിന്നും വീട്ടിലേക്കു യാത്രയായി... ഈ സമയം കാവ്യയുടെ അമ്മയും പെങ്ങളും അച്ഛനും അവളെ നോക്കി കരയുമ്പോൾ... കാവ്യയുടെ കണ്ണുകൾ നിറഞ്ഞു അതു കണ്ട മീനാക്ഷി കാവ്യയെ കെട്ടിപ്പുണർന്നു "നിങ്ങൾ പേടിക്കണ്ട ഇനി ഇവൾ എന്റെ മകൾ ആണ്.." മീനാക്ഷിയുടെ വാക്കുകൾ ആശ്വാസമായി സന്തോഷമാക്കി എങ്കിലും തന്റെ