മീനുവിന്റെ കൊലയാളി ആര് - 50

  • 4.7k
  • 2.1k

കാർ പതിയെ അവിടെ നിന്നും നീങ്ങി... താൻ സുരക്ഷിതമായ കൈകളിൽ ആണെന്ന ചിന്തയിലായിരിക്കാം പ്രകാശന്റെ കൈയിൽ ഉള്ള ആ കുഞ്ഞ് ഒന്നും അറിയാതെ സുഖമായി തന്റെ മിഴികൾ അടച്ചു ഉറങ്ങുകയാണ്... അപ്പോഴേക്കും സരോജിനിയുടെ മുഖത്തു വെള്ളം തെളിച്ചതും മയക്കത്തിൽ നിന്നും അവർ എഴുന്നേറ്റിരുന്നു... " ദൈവമേ ന്റെ കുട്ടി... ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലല്ലോ....ആ പിഞ്ചു കുഞ്ഞിനെ കൊണ്ട് പോയതിനു പകരം എന്നെ കൊണ്ട് പോകാമായിരുന്നില്ലേ ദൈവമേ... അവൾ! അവളോട്‌ ഞാൻ എന്ത് പറയും എങ്ങനെ സമാധാനിപ്പിക്കും ദൈവമേ... " സരോജിനി വലം കൈ ചുരുട്ടി പിടിച്ചു കൊണ്ട് മാറിൽ അടിച്ചു കരഞ്ഞു "അയ്യോ.. വേണ്ട അമ്മേ കരയാതിരിക്കു എന്ത് ചെയ്യാനാ എല്ലാം വിധി..." അടുത്തുള്ളവർ എല്ലാവരും സരോജിനിയെ സമാധാനിപ്പിച്ചു ഈ സമയം കാറിൽ "കുഞ്ഞിന്റെ മുഖം നന്നായി നോക്കിക്കോ ഇനി ഇവനെ നിനക്ക് കാണാൻ കഴിയില്ല.." റീന പരിഹാസത്തോടെ പറഞ്ഞു "ദേ നോക്ക്... പിന്നെ ഇത് എങ്ങനെയെങ്കിലും ജീവിതത്തിൽ നിന്നും