മീനുവിന്റെ കൊലയാളി ആര് - 45

  • 4.3k
  • 2.1k

ദേവകി വടുക്കോറത്തുള്ള വിറക് എല്ലാം ഓരോന്നും മഴു ഉപയോഗിച്ച് കീറാൻ തുടങ്ങി...കീറിയ വിറകെല്ലാം ഒരു ഭാഗത്തേക്ക്‌ അടുക്കി വെച്ചു...നെറ്റിയിൽ നിന്നും ഒഴുകി വന്ന വിയർപ്പിൻ തുള്ളികൾ കൈ കൊണ്ട് തുടച്ചു... എന്നിട്ട് അകത്തേക്ക് കയറി...അവൾ നേരെ സരോജിനിയെ അന്വേഷിച്ചു നടന്നു"അമ്മയോട് എപ്പോഴെങ്കിലും കാര്യം പറയാം.."ദേവകി മനസ്സിൽ വിചാരിച്ചു കൊണ്ട് നടന്നു... അന്നേരം മുറിയിൽ കുഞ്ഞിന്റെ കൂടെ കിടക്കുകയാണ് അമ്മ " അമ്മേ എനിക്ക് അമ്മയോട് ഒരു കാര്യം.."ദേവകി വാതിക്കൽ നിന്നുകൊണ്ട് പറഞ്ഞു " പതുക്കെ ദേ ഇവളെ ഇപ്പോ ഉറക്കിയേ ഉള്ളു...ആ ഞാൻ മോളെ കാണാനിരിക്കുകയായിരുന്നു... നല്ല തലവേദന കട്ടൻ വെച്ചു തരുമോ അമ്മക്ക് എന്നിട്ട് പറയാം... ""ശെരി അമ്മേ.."ദേവകി അടുക്കളയിലേക്ക് പോയി... "വേണ്ട അമ്മയോട് ആദ്യം പറയണ്ട ആളു വരട്ടെ പ്രകാശേട്ടനോട് ആദ്യം പറയാം അതെ അത് തന്നെയാ ശെരി അതുകൊണ്ടാ അമ്മയോട് പറയാൻ പോകുന്ന ഓരോ നിമിഷം എന്തോ ഒരു തടസ്സം പോലെ ... "ചായ തിളയ്ക്കുന്ന സമയം