അവളുടെ സിന്ദൂരം - 1

  • 14.2k
  • 1
  • 6.4k

വിവാഹ സ്വപ്നങ്ങൾ അവളിൽ മുളപൊട്ടിയത് അവളുടെ പ്രണയ കാലത്താണ് .. വിവാഹത്തെ കുറിച്ച്പ ചിന്തിക്കുമ്പോൾ അവളെ ഏറെ സന്തോഷിപിച്ചിരുന്നത് സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം ആയിരുന്നു...അതെപ്പോഴും പെൺകുട്ടികളുടെ അഴക് കൂട്ടുന്നപോലെ തോന്നിയിട്ടുണ്ട്... അവളുടെ പതിയായവന്റെ ആയുസ്സിന്സി വേണ്ടിയാണത് അണിയുന്നത് എന്നാണ് പറയാറ്... അതുകൊണ്ടായിരിക്കാം ആദ്യമായി സിന്ദൂരം ഇടുന്ന മുഹൂർത്തം എല്ലാവരും ഇത്ര പവിത്രമായി കാണുന്നത്... അവളുടെ നെറ്റിയിലും അവളുടെ എല്ലാം ആയവൻ സിന്ദൂരം അണിയിക്കുന്നത് ഒരുപാടു തവണ സ്വപ്നം കണ്ടിട്ടുണ്ട് ....അതിനുവേണ്ടിയുള്ള അവളുടെ 7 വർഷത്തെ കാത്തിരിപ്പു വിഫലം ആയതിനു ശേഷം അങ്ങനൊന്നും സങ്കല്പത്തിൽ പോലും വന്നിരുന്നില്ല...24 വയസ്സിൽ വിവാഹ ആലോചന തുടങ്ങിയെങ്കിലും മനസ്സിൽ വെല്യ മോഹങ്ങളൊന്നും ഇല്ലായിരുന്നു... ആക്കാലത് ഏറ്റവും കൂടുതൽ ചിന്തിച്ചത് തന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ താൻ ചതിക്കുവാണോ എന്നതായിരുന്നു.. ആ കുറ്റബോധം മനസ്സ് നിറഞ്ഞു നിന്നതിനാലാവാം കൂടുതൽ സ്വപ്‌നങ്ങൾ ഒന്നും കാണാതിരുന്നത്... പിന്നെ അവൻ പൂർണമായിട്ടും മനസ്സിന്നു മഞ്ഞുപോകുന്നുമില്ലായിരുന്നു... അന്ന് ജോലിക്ക് വേണ്ടി മറ്റൊരുനഗരത്തിലായിരുന്നല്ലോ താമസിച്ചിരുന്നത്..