വാണിയുടെ ഓണം, വിത്സന്റെയും ഡെന്നി ചിമ്മൻ

  • 16.9k
  • 1
  • 5.1k

അന്ന് വാണിക്ക് തിരക്കേറെ ആയിരുന്നു. പൂരാടം നാൾ ആയതുകൊണ്ട് തന്റെ തൊഴിലിടമായ പ്രിന്റിംഗ് പ്രസ്സിൽ ഓണവുമായി ബന്ധപ്പെട്ട ഡിടിപി വർക്കുകളും നാട്ടുമ്പുറത്തെ ഓണപ്പരിപാടികളുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളുടെ വർക്കുകളുമായി തിരക്കിൽ മുങ്ങുന്ന ദിവസമാണ്. ഉത്രാടം, തിരുവോണം നാളുകളിൽ പ്രസ്സിന് അവധിയാണ്. ജോലിയിലെ വേഗതയാണ് വാണിയുടെ തുറുപ്പുചീട്ട് എന്നതുകൊണ്ട് പ്രസ്സുടമ വാണിയിൽ സംതൃപ്തനാണ്. തിരക്കുള്ളപ്പോൾ അല്പം കൂടുതൽ സമയം ഇരുന്നായാലും ഏറ്റെടുക്കുന്ന വർക്കുകൾ പൂർത്തീകരിക്കുന്ന അവളുടെ രീതി ഉടമക്കും ആശ്വാസകരമാണ്.ബസ് ഡ്രൈവറായ ഭർത്താവ് വിത്സണും മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന മകൻ അലക്സും ചിത്രകാരിയായ മകൾ ഷീനയുമടങ്ങുന്നതാണ് വാണിയുടെ കുടുംബം. അലക്സ് ജോലിയിൽ കയറിയിട്ട് ആദ്യത്തെ ലീവിൽ തിരുവോണത്തിന് വീട്ടിലെത്തുന്നുണ്ട്. ഷീനയാവട്ടെ, ഈ ഓണത്തിനുശേഷം വിദേശത്തേക്ക് പോവാനൊരുങ്ങുകയാണ്. അവൾക്ക് ലണ്ടനിലെ പ്രശസ്തമായ ആർട്ട് ഗാലറിയുമായുള്ള കരാർ ശരിയായിട്ടുണ്ട്. മക്കൾ സ്ഥിരമായി വിദേശത്താവുന്നു എന്നതിനാൽ വീട്ടിൽ കൂടുതലും ഇനി വാണിയും വിത്സണും മാത്രമേ ഉണ്ടാവാനിടയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഓണത്തിന് വാണിയെ സംബന്ധിച്ച് പ്രാധാന്യമേറെയാണ്. ഇത്തവണ ഓണസദ്യക്ക്