മീനുവിന്റെ കൊലയാളി ആര് - 44

  • 5.7k
  • 2.4k

ദേവകിക്ക് പ്രകാശൻ പറഞ്ഞത് കേട്ടതും സങ്കടം തോന്നി...ഇതേ സമയം മകന്റെ വാക്കുകൾ കേട്ടു എന്ത് ചെയ്യണം എന്നറിയാതെ ചിന്തയിലായിരുന്നു സരോജിനി.. " അമ്മേ..." ദേവകി സരോജിനിയുടെ അടുത്തേക്ക് വന്നു വിളിച്ചു.. "ഇതൊക്കെ ഞാൻ കാരണമാണ്..എന്നോട് ക്ഷമിക്കണം..." അവൾ സങ്കടത്തോടെ പറഞ്ഞു " അതെ ഇതെല്ലാം നി ഒറ്റ ഒരുത്തി കാരണം സംഭവിച്ചതാണ് എന്റെ കുടുംബത്തിൽ നി കാലു വെച്ച് കയറിയത് മുതൽ എല്ലാം അർനഥങ്ങളും സംഭവിച്ചു ഇനി എന്തൊക്കെ സംഭവിക്കും എന്നും എനിക്കറിയില്ല... " സരോജിനി മനസ്സിൽ വിചാരിച്ചു "അമ്മേ... എന്താ ആലോചിക്കുന്നത്.." ദേവകി ഒന്നൂടെ ചോദിച്ചു "അല്ല ഞാൻ ആലോചിക്കുകയായിരുന്നു മോളുവിന്റെ ആ നല്ല മനസ്സിനെ ക്കുറിച്ച്...നി വിഷമിക്കണ്ട ഇത് ഒന്നും ഒരിക്കലും നി കാരണമല്ല ഇതെല്ലാം വിധിയാണ് മോളെ വിധി... അത് ആർക്കും മാറ്റാൻ കഴിയില്ല... നമുക്ക് പ്രകാശൻ പറഞ്ഞത് പോലെ ഇവിടെ നിന്നും പോകാം പട്ടണത്തിലേക്കു..." സരോജിനി പറഞ്ഞു അതും പറഞ്ഞുകൊണ്ട് സരോജിനി അകത്തേക്ക് പോയി.. അന്നേരം