ശരത് പറഞ്ഞത് കേട്ടതും ഹരിഹരൻ ഞെട്ടി "നീ എന്ത് മണ്ടത്തരമാണ് പറയുന്നത്... ഞാൻ! ഞാൻ എന്തിന് ഈ കുട്ടിയെ കൊല്ലണം... എനിക്ക് അതിന്റെ ആവശ്യമില്ല... ഞാൻ അല്ല എന്നെ വിശ്വാസിക്ക്..." "ആവശ്യം ഉണ്ടല്ലോ...എന്തിന് എന്ന ചോദ്യത്തിന് ഉത്തരം ഇവരാണ് അതെ ദേവകിയമ്മയെ കിട്ടാൻ നിങ്ങൾ ആ പാവം കുഞ്ഞിനെ അതായത് ദേവകിയമ്മയുടെ മകളെ നിങ്ങൾ കൊന്നു..." "ഇല്ല ഞാൻ! ഞാൻ അല്ല... ദേവകി നീ വിശ്വാസിക്ക്... "ഹരിഹരൻ ദേവകിയുടെ കൈകൾ കണ്ണീരോടെ പിടിച്ചു "ഛെ! നിങ്ങൾ ഇത്രയും വലിയ നീചനായിരുന്നുവോ ഈ പത്തുകൊല്ലം ഞാൻ എന്റെ മോളുവിനെ ക്കുറിച്ച് ആലോചിച്ചു നീറി നീറി കഴിയുന്നത് കണ്ടിട്ടും എന്റെ കൂടെ ജീവിക്കാൻ നിങ്ങള്ക്ക് എങ്ങനെ കഴിഞ്ഞു... നിങ്ങളുടെ കൂടെ ഇത്രയും കൊല്ലം ജീവിതത്തിൽ എനിക്ക് അറപ്പു തോന്നുന്നു..." ദേവകി അത് കണ്ണീരോടെ പറഞ്ഞു ദേവകിയുടെ വാക്കുകൾ കേട്ടതും ഹരിഹരൻ ആകെ തകർന്നു... തന്റെ ശരീരത്തിലെ ഊർജം കുറഞ്ഞത് കൊണ്ടാവാം ദേവകിയുടെ കൈകളിൽ പിടിത്തം