Uracheratha Appam

  • 14.9k
  • 4.3k

ഉറചേരാത്തഅപ്പത്തിന്റെദിവസം    അങ്ങിനെ ഒരിക്കൽ ഒരിടത്തു ഉറച്ചേരാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു . മേഘങ്ങൾ മേയാതെ ശൂന്യമായ ആകാശത്തു വിളറിയ ഒരമ്പിളി തങ്ങി നിന്നു . ഉപ്പിലിയപ്പൻ കൈതക്കാടുകൾക്കിടയിലൂടെ തെങ്ങുംത്തടി പാലം കയറി തോടു കടക്കുന്ന ഇടവഴിയോരത്തു ,ആഞ്ഞിലിമരച്ചോട്ടിൽ ചുമ്മാ പിളർന്ന വായയിൽ ഇളവെയിലിനെ താരാട്ടി കാത്തിരുന്നു . തെക്കേലെ ചെക്കൻ കടവത്തെ പൊന്നുവിന്റെ കടയിൽനിന്ന് മീൻ വാങ്ങി പാലം പറന്നിറങ്ങി . അവൻ ഉന്തിക്കൊണ്ടിരുന്ന മരചക്രം ദിക്കുതെറ്റി വഴിയോരത്തെ കൈതക്കാട്ടിൽ കുരുങ്ങിപ്പോയി . പണിപ്പെട്ടു അതു വേർപ്പെടുത്തുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു . " ഉക്കിലിയപ്പൂപ്പാ ഉക്കിലിയപ്പൂപ്പാ മണിയനീച്ച വായിൽ കയറുമേ " " അതു മരമണ്ടനായ നിനക്കു കിട്ടിയ പുഴുത്ത മീനിലെ ഈച്ചയല്ലേടാ ചെക്കാ ?" ഏതോ തമാശ കേട്ടപോലെ അതുവഴി വന്ന കുറുവച്ചൻ പൊട്ടി പൊട്ടി ചിരിച്ചു . സർക്കീട്ടു വീരൻ നേതാവ് കുറുവച്ചൻ രാവിലെ തന്നെ എവിടേക്കാണാവോ ? . ഇടത്തേ കക്ഷത്തിൽ ഇറുക്കിയ ചുവന്ന