മീനുവിന്റെ കൊലയാളി ആര് - 25

  • 6.2k
  • 3.5k

ദേഷ്യത്തോടെ നിന്ന സുമേഷ് അവരെ എന്തെങ്കിലും ചെയാൻ നോക്കുന്നതിനു മുൻപ് അവർ മൂന്ന്പേരും അവിടെ നിന്നും പോയി...മൂന്ന്പേരും ഒന്നും സംസാരിക്കാതെ അവരുടെ വീട്ടിലേക്കു യാത്രയായി പോകുന്ന വഴി മുഴുവനും മുഖം അറിയാത്ത മീനുവിന്റെ വേദനയും അവൾടെ അവസ്ഥയും മാത്രമായിരുന്നു ശരത്തിന്റെ മനസ്സിൽ ... കുറച്ചു നേരത്തെ യാത്രക്ക് ശേഷം മൂന്നുപേരും അവരുടെ വീട്ടിൽ എത്തി ഗേറ്റ് തുറന്നു അകത്തേക്ക് കയറി... "ഹോ കൈയിലെ മുറിവും ഇത്ര ദൂരത്തെ യാത്രയും പോയി വന്ന ക്ഷീണവും പറയണ്ട ഞാൻ ഒന്ന് കിടക്കട്ടെ..." ബൈക്കിൽ നിന്നും ഇറങ്ങുന്ന സമയം സുധി പറഞ്ഞു "മം.. ശെരിയാ വയ്യ ഞങ്ങളും കിടക്കുകയാണ് എന്നിട്ട് നോക്കാം ബാക്കി കാര്യം..." ശരത്തും രാഹുലും പറഞ്ഞു മൂന്ന്പേരും മുറ്റത്തു ബൈക്ക് നിർത്തി ശേഷം വാതിൽ തുറന്നു അകത്തേക്ക് കയറി...അങ്ങനെ തന്നെ അവരുടെ മുറിയിലെ കട്ടിലിൽ കിടന്നു ഈ സമയം പെട്ടെന്നു അങ്ങോട്ട്‌ അടുത്ത വീട്ടിലെ വിഷ്ണു ഓടി വന്നു "ശരത്തേട്ടാ ... രാഹുലേട്ടാ...