ഒരു ചില കഥകൾ

  • 14.4k
  • 5.2k

കഥ - 1 ഇട്ടിമാടൻ്റെ കുട്ടിത്തേയി "എന്താടാ മാടാ! മണ്ണിളക്കാതെയാണോ നിന്റെ പണി... കൂലീം ചോയിച്ച് ഏറേത്തക്ക് വായോ... തരുന്നുണ്ട് ഞാൻ..." വരമ്പത്തെത്തിയ യജമാനന്റെ നന്ദിവാക്ക് ശ്രദ്ധിക്കാതെ ഇട്ടിമാടൻ പണി തുടർന്നു... ഇന്നും കൂലിസമയത്തെ യജമാനന്റെ ഔദാര്യസൂചകമായ ഭാവം മാടനൊന്ന് ഓർത്ത് നെടുവീർപ്പിട്ടു... "പ്രായം അനുവദിക്കാതായിരിക്കുന്നു മാടാ... നമുക്കിത് നിർത്താം..." ഭൂമിയിൽ വീണലിഞ്ഞ സ്വന്തം വിയർപ്പ് മാടനെ ഓർമ്മപ്പെടുത്തി... ഏറേ നേരം കുനിഞ്ഞുനിന്നതുകൊണ്ടാവാം വില്ലുപോലെ വളഞ്ഞ നട്ടെല്ല് നിവർത്തുമ്പോൾ അസഹ്യമായ വേദന... ചുറ്റിനും ഒന്ന് കണ്ണോടിച്ചു മങ്ങിയ കാഴ്ച്ചയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ മാടൻ അല്പ്പനേരം ആ വരമ്പത്തിരുന്നു... "എന്താ വയ്യാണ്ടായാ, ഇന്നിറങ്ങുമ്പോ തന്നെ എനക്ക് തോന്നീതാ... നിങ്ങളിതങ്ങാട് കുടിച്ചേ ബാക്കി പണികളൊക്കെ കൊളുത്തക്ക് ശേഷാവാം..." മാടൻ തല ഉയർത്തി നോക്കി വെയിലേറ്റ് മങ്ങിയ കാഴ്ച്ചയിൽ മാടൻ ഒന്ന് ചിരിച്ചു "നിന്റെ ഒരു കാര്യം തേയ്യേ... ഓൾടൊരു വയ്യായേം കഞ്ഞീം... ആയ കാലത്ത് ഈ മാടൻ പണിതത്ര പാടൊന്നും ഈടെ ഒരാളെക്കൊണ്ടും കൂട്ട്യാകൂടൂല...