മീനുവിന്റെ കൊലയാളി ആര് - 24

  • 7.4k
  • 4.1k

കൂടുതൽ ഒന്നും സംസാരിക്കാതെ മൂന്നുപേരും അവിടെ നിന്നും യാത്രയായി... "ടാ കഴിക്കാൻ വാങ്ങിച്ചു പോകാം..." സുധി പറഞ്ഞു മൂന്നുപേരും കൂടി വീട്ടിലേക്കു പോകുന്ന വഴിയിൽ ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ കയറി അവർക്കു രാത്രി കഴിക്കാനുള്ള ഫുഡ് പാർസൽ വാങ്ങിച്ചു ശേഷം അവരുടെ വീട്ടിലേക്കു പോയി... വാങ്ങിച്ച് കൊണ്ടുവന്ന ഭക്ഷണ പാർസൽ ഓപ്പൺ ചെയ്തു കഴിക്കുകയും വേസ്റ്റ് എല്ലാം ബാസ്ക്കറ്റിൽ ഇട്ട ശേഷം അവരുടെ മുറിയിൽ പോയി കിടക്കുകയും ഉണ്ടായ സംഭവങ്ങൾ എല്ലാം ഓരൊന്നും ആലോചിച്ചു അറിയാതെ ഉറങ്ങുകയും ചെയ്തു...പിറ്റേന്ന് രാവിലെ "ടാ നമ്മുക്ക് ഇന്ന് ആ സുമേഷിന്റെ വീട്ടിലേക്കു പോകണ്ടേ..." ശരത് ചോദിച്ചു " എനിക്ക് വയ്യ എന്റെ കൈ നല്ല വേദനയുണ്ട് അതുകൊണ്ട് ഞാൻ ഇല്ല... അല്ല നമ്മുക്ക് നാളെ പോയാൽ പോരെ ഇന്ന് തന്നെ വേണോ..." സുധി ചോദിച്ചു "ടാ നമ്മുക്ക് അധികം സമയമില്ല നിനക്കു ഓർമ്മയില്ലേ ഞാൻ മീനുവിനോട് പത്തു ദിവസത്തിനുള്ളിൽ എല്ലാം കണ്ടെത്തും എന്ന് പറഞ്ഞത്...