മീനുവിന്റെ കൊലയാളി ആര് - 20

  • 7.1k
  • 4.1k

രാഹുൽ അവന്റെ മുറിയിലേക്ക് പോയി... മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം ബാത്ത്റൂമിൽ മൂലയിലായി വെച്ചിട്ടുള്ള ബക്കറ്റിൽ നിന്നും എടുക്കാൻ അങ്ങോട്ട്‌ നടന്നു...ഈ സമയം രാഹുലിന്റെ വീട്ടിനകത്തേക്ക് മുഖം മൂടി അണിഞ്ഞ ഒരാൾ കത്തിയുമായി വളരെ നിശബ്ദത പാലിച്ചുകൊണ്ട് വന്നു ... അയാൾ കൈയിലെ കത്തി മുറുകെ പിടിച്ചുകൊണ്ടു അയാൾ പതിയെ അകത്തു കയറി പെട്ടെന്നു ഒരു മുറിയിൽ ശബ്ദം കേട്ടതും ആ മുഖമൂടിക്കാരൻ അങ്ങോട്ട്‌ കയറി അയാൾ ചുറ്റും നോക്കി അന്നേരം ബാത്ത്റൂമിൽ നിന്നും ശബ്ദം കേട്ടതും അയാൾ അങ്ങോട്ട്‌ നടന്നു.... അന്നേരം ബക്കറ്റിൽ നിന്നും കുഞ്ഞിന് കൊണ്ട് തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കുന്ന രാഹുലിനെ കുത്താൻ അയാൾ കത്തി ഓങ്ങി കുത്താൻ ശ്രെമിച്ചതും ആ മുഖമൂടിക്കാരനെ ഒരാൾ പിന്നിൽ നിന്നും പിടിച്ചു... തന്റെ പിന്നിൽ ഉള്ള ബഹളം കേട്ടതും രാഹുൽ തിരിഞ്ഞു നോക്കി... ഒരാൾ കത്തി കൊണ്ട് കുത്താൻ ശ്രെമിക്കുന്നതും മറ്റൊരാൾ അത് തടുക്കുന്നതായും അവനു മനസിലായി... ആ രംഗം പെട്ടെന്നു