മീനുവിന്റെ കൊലയാളി ആര് - 18

  • 6.7k
  • 4.1k

ശരത് പുറത്തേക്കു വന്നതും അവിടെ സുധിയും രാഹുലും ഉണ്ടായിരുന്നു... "ടാ എന്തായി..."സുധി ശരത്തിനോട് ചോദിച്ചു "ടാ എനിക്ക് ദീപ ടീച്ചറുടെ അഡ്രെസ്സ് കിട്ടി അതും ഇവിടെ ഉള്ള ഒരു മാഷിന്റെ കൂട്ടുക്കാരിയുടെ അമ്മയാണ് പോലും ആ ടീച്ചർ പക്ഷെ ആ സുമേഷ് അയാളുടെ കിട്ടിയില്ല... ആ പ്യൂൺ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല ഒന്നിനും..." ശരത് പറഞ്ഞു "അല്ല നിങ്ങള്ക്ക് ഉല്ലാസിനെ കുറിച്ച് വല്ല തുമ്പ് കിട്ടിയോ..." ശരത് ചോദിച്ചു "മം.. എവിടെന്നു കിട്ടാൻ അയാൾ ഇപ്പോൾ ഇവിടെ ഇല്ല എന്ന്. എവിടെയോ കോയമ്പത്തൂർ ആണ് പോലും അയാളുടെ ഭാര്യ വീട്ടിൽ തന്നെ താമസമാക്കി എന്ന് അഡ്രെസ്സ് കിട്ടിയാൽ പറയണം എന്നും പറഞ്ഞു നമ്മുടെ നമ്പർ കൊടുത്തു..." രാഹുൽ പറഞ്ഞു "ശെരി.." "എന്നാൽ നമ്മുക്കു തിരിക്കാം.."സുധി ചോദിച്ചു "വരട്ടെ ഇവിടെ നിന്നും പോകാൻ വരട്ടെ.." രാഹുൽ പറഞ്ഞു "എന്തെ.." സുധി ചോദിച്ചു "എന്താ എന്നോ ആ സുമേഷിന്റെ അഡ്രെസ്സ് വേണം അത് കിട്ടാതെ