സിൽക്ക് ഹൗസ് - 11

  • 9.3k
  • 4.9k

"അതിനു നിനക്ക് കഴിയുമോ..." ശ്രീക്കുട്ടി ഒരു സംശയത്തോടെ ചാരുവിനോട് ചോദിച്ചു "തീർച്ചയായും.." "എന്തിനാ നീ ഇങ്ങിനെ ഒരു തീരുമാനം.. ഇതിലൂടെ നീ ആ സുബിയേയും പറ്റിക്കുകയാണ് എന്ന് തോന്നുന്നില്ലെ..."ശ്രീക്കുട്ടി പറഞ്ഞത് കേട്ടതും ചാരു അവളെ നോക്കി "നീ പറഞ്ഞത് ശെരിയാ പക്ഷെ എനിക്ക് വേറെ വഴിയില്ല... നീ കേട്ടതല്ലേ ആസിഫിക്ക പറഞ്ഞത്... ആൾക്ക് എന്നോട് എത്രമാത്രം ഇഷ്ടം തോന്നുണ്ടോ അതിനേക്കാൾ കൂടുതൽ എനിക്കും ഉണ്ട്‌.. അദ്ദേഹത്തെ എനിക്ക് മറക്കാൻ കഴിയില്ല തിരിച്ചു ആളു എന്നെ മറക്കുന്നത് പോലെ ചെയ്യണം അല്ലാതെ വേറെ വഴിയില്ല... ഇത് ഞാൻ കടയിൽ നിന്നും ഇറങ്ങിയാലോ മരിച്ചാലോ ഒന്നും തീരില്ല... അപ്പോ പിന്നെ എനിക്ക് ഇത് മാത്രമേ വഴിയുള്ളു...." "എന്തെങ്കിലും ചെയ്യ്‌.." "എനിക്ക് എന്റെ ഇക്ക സന്തോഷത്തോടെ ജീവിക്കണം... അത്രയേ ഉള്ളു.. എനിക്ക് വേണ്ടി ഒരിക്കലും അദ്ദേഹം കഷ്ടപ്പെടരുത്.. ഇപ്പോൾ ഉള്ളതുപോലെ ഉള്ള സുഖസന്തോഷത്തോടെ അദ്ദേഹം തുടർന്നും ജീവിക്കണം എങ്കിൽ ഞാൻ ഇനിയും ആളുടെ ലൈഫിൽ ഒരു