മീനുവിന്റെ കൊലയാളി ആര് - 14

  • 7.1k
  • 4.5k

മീനുവിനെ കണ്ടതും മൂന്ന് പേരും ഞെട്ടി എങ്കിലും അവർ അവളുടെ അരികിലേക്ക് നടന്നു അവളെ തന്റെ ക്യാമെറയിൽ പകർത്തികൊണ്ട്... "മോളെ മീനു ഞങ്ങളെ ഒന്നും ചെയ്യരുത്..ഞങ്ങൾ നിന്റെ അരികിലേക്ക് വരുകയാണ്..." രാഹുൽ പറഞ്ഞു അത് കേട്ടതും മൂലയിൽ ഇരിക്കുന്ന മീനു അവരെ നേരെ നോക്കി ഉച്ചത്തിൽ അലറി..പിന്നെ കരയാനും തുടങ്ങി... ഇതെല്ലാം കേട്ടതും തിരിഞ്ഞു ഓടാൻ ശ്രെമിച്ച സുധിയെ ശരത്തും രാഹുലും പിടിച്ചു "മീനു നിനക്ക് ഞങ്ങൾ ഉണ്ട്‌ നിന്നെ ഈ അവസ്ഥയിൽ ആക്കിയ ആളെ ഞങ്ങൾ വെറുതെ വിടില്ല വാക്ക് നിനക്ക് വിശ്വസിക്കാം... പൊതുവെ ആത്മാവ് ഒരു വാക്ക് നൽകിയാൽ അത് പാലിക്കും എന്ന് കേട്ടിട്ടുണ്ട് അതുപോലെ ഈ ആത്മാവിനു ഞങ്ങൾ നൽകുന്ന വാക്കും ഞങ്ങൾ മൂന്നുപേരും പാലിക്കും നിനക്ക് വിശ്വസിക്കാം..." ശരത് പറഞ്ഞു അത് കേട്ടതും മീനു അവരെ നോക്കി.... "ചേട്ടാ..... അമ്മ.... അമ്മേ..." മീനു കരയാൻ തുടങ്ങി അത് കേട്ടതും അവർക്കു സങ്കടമായി...എന്തു പറയണം എന്ന് അറിയാതെ