മീനുവിന്റെ കൊലയാളി ആര് - 13

  • 7.4k
  • 4.6k

പെട്ടെന്നു പ്രതീക്ഷിക്കാതെ ആ ദീപം അണഞ്ഞതും മൂന്ന് പേരും ഭയന്ന് വിറച്ചു... " ടാ എന്തുവാടാ ഇതു എനിക്ക് പേടിയാകുന്നു ലൈറ്റ് ഓൻ ചെയ്താലോ ..." സുധി കിടുകിടാ വിറച്ചു കൊണ്ട് ചോദിച്ചു "വേണ്ട ഒന്ന് മിണ്ടാതെ നില്ക്കു... "ശരത് അവന്റെ ഭയം ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു " ശ്.. ശ്... ഒരു ചെറിയ കാറ്റ് മൂന്ന് പേരുടെയും ചെവിയിൽ തഴുകി അതും കൂടി ആയതും സുധി അവിടെ നിന്നും ഡാൻസ് ചെയാൻ തുടങ്ങി.. "ആ... ടാ എനിക്ക് പേടിയാകുന്നു എന്റെ കാലുകൾ എന്റെ നിയന്ത്രണത്തിൽ അല്ല.. ഞാൻ എപ്പോൾ വേണേലും ഓടും ഉറപ്പാ..." "ടാ പ്ലീസ് ഓടരുത് നമ്മുടെ ഈ ചങ്ങല പൊട്ടിച്ചു ഓടിയാൽ പ്രേശ്നമാണ് ഇങ്ങിനെ നില്കുന്നതാണ് സേഫ്റ്റി..." രാഹുൽ പറഞ്ഞു "ദൈവമേ... എന്തായാലും ഒന്ന് ഉറപ്പായി ഞാൻ ഇവിടെ ചാകും നിങ്ങൾ വായോ ട്ടാ അപ്പോഴും ക്യാമറ തോളിൽ തൂക്കി കൊണ്ട്... ഞാൻ എങ്ങനെ ചത്തു