മീനുവിന്റെ കൊലയാളി ആര് - 12

  • 7.2k
  • 4.6k

അവർ മൂന്നുപേരും ഒത്തിരി നേരം അവിടെ നിന്നു എന്നാൽ അകത്തു നിന്നും ഒരു ശബ്ദം പോലും ഉണ്ടായില്ല.. "ടാ സമയം കടന്നു പോയി ഇനിയും ഇവിടെ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല... "സുധി പറഞ്ഞു "ശെരിയാ നമ്മുക്ക് പോകാം.. "ശരത്തും മനസിലാ മനസോടെ പറഞ്ഞു മൂന്നുപേരും ആ കെട്ടിടത്തിന്റെ മുകളിലേക്കു ഒന്നൂടെ നോക്കി... ഇല്ല ഒന്നും കാണാൻ കഴിയുന്നില്ല അവർ അവിടെ നിന്നും പോകാൻ വേണ്ടി തിരിഞ്ഞു നടക്കാൻ ശ്രെമിച്ചതും പെട്ടെന്നു മുകളിൽ നിന്നും വലിയൊരു കല്ല് താഴേക്കു വീഴുന്ന ശബ്ദം കേട്ടു... നിശബ്ദം മാത്രം തളം കെട്ടി നിന്ന ആ രാത്രിയുടെ യാമത്തിൽ ഉച്ചത്തിൽ ഉള്ള ആ ശബ്ദം കേട്ടതും മൂന്നുപേരും ഓരോ ദിക്കിലേക്കും പേടിച്ചു കൊണ്ടു ഓടി സുധി അടുത്തുള്ള ഒരു ചെറിയ കുറ്റിക്കാട്ടിലും രാഹുൽ നേരെയും ശരത് ഇടതു ഭാഗത്തേക്കുമായി ഓടി... " ടാ... വാ വാ ഒന്നുമില്ല കല്ലാണ് കല്ല്..." സുധി അതും പറഞ്ഞുകൊണ്ട് ആ കുറ്റിക്കാട്ടിൽ