മീനുവിന്റെ കൊലയാളി ആര് - 9

  • 7.8k
  • 5.1k

അങ്ങനെ അവർ മൂന്ന് പേരും അധികം താമസിയാതെ തന്നെ മീനു മരണപെട്ട ആ കെട്ടിടത്തിനു അരികിലേക്ക് ചെറിയ പേടിയോടെ തന്നെ വന്നു... "ടാ ഇവിടെ കുറച്ചു അപ്പുറത്ത് ആളുകൾ ഇപ്പോഴും താമസം ഉണ്ട്‌ അതുകൊണ്ട് കൂടുതൽ ഒച്ചയും ബഹളവും ഉണ്ടാകരുത്... മാത്രമല്ല ലൈറ്റും നമ്മുക്ക് കൂടുതൽ സമയം ഉപയോഗിക്കാൻ കഴിയില്ല..." രാഹുൽ പറഞ്ഞു "ഉവ്വ്..." സുധിയും ശരത്തും ഒന്ന് മൂളി... "നമ്മൾ കൂടുതൽ നൈറ്റ്‌ വിഷനിൽ ആയിരിക്കും ഷൂട്ട് ചെയുന്നത് വീണ്ടും പറയുന്നു എന്തു സംഭവിച്ചാലും ഫുൾ എക്സ്പ്ലോർ ചെയ്യണം മറക്കണ്ട നമ്മൾ പെർമിഷൻ വാങ്ങാതെയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത് അതുകൊണ്ട് പ്ലീസ്... ഇനിയിപ്പോ നിർഭാഗ്യവശാൽ ആരെങ്കിലും കാണുകയാണ് എങ്കിൽ പോലും നമ്മുടെ ഫുടേജ് സൂക്ഷിക്കണം...." രാഹുൽ വീണ്ടും പറഞ്ഞു "ഓ ശെരി..."രണ്ടുപേരും ഒരുപോലെ പറഞ്ഞു അങ്ങനെ അവർ ആ കെട്ടിടത്തിനു അടുത്തേക്ക് എത്തിയതും ക്യാമറ ഓൺ ചെയ്തു "ഹെലോ ഗയ്‌സ് വെൽക്കം ബാക്ക് ഖോസ്റ്റ് വീഡിയോ...ഇന്ന് നമ്മൾ ദേ ഈ കാണുന്ന