സിൽക്ക് ഹൗസ് - 4

  • 10.9k
  • 6.2k

ചാരു വളരെ സന്തോഷത്തോടെ വീണ്ടും ഷോപ്പിൽ കയറി... അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി... ചാരുവും ശ്രീക്കുട്ടിയും അവരുടെ വീട്ടിലേക്കു യാത്രയായി... പിറ്റേന്നും പതിവുപോലെ അവർ എല്ലാവരും കടയിൽ എത്തി... തലേന്ന് രാത്രി വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ കവറുകളിൽ ആക്കി ഷെൽഫിൽ വൃത്തിയിൽ വെച്ചു... പിന്നെ കൗണ്ടർ വൃത്തിയാക്കി... ഡമ്മിയിൽ പുതിയതായി വന്ന വസ്ത്രങ്ങൾ തൂക്കി...ഈ സമയം കടയിലേക്ക് ഒരു കല്യാണ പാർട്ടി വന്നു... അന്ന് ചായ വെയ്ക്കാൻ ഉള്ളത് ചാരുവായിരുന്നു അതിനാൽ അവൾ അടുക്കളയിൽ പോയി... കുറച്ചു സമയത്തിന് ശേഷം അവൾ ചായയുമായി തിരിച്ചു വന്നു.... കടയിൽ നല്ല തിരക്കുണ്ടായിരുന്നു....ചാരു ചായയുമായി നടക്കുന്നത് അക്‌ബർ കണ്ടു.. "ചാരു...അക്‌ബർ അവളെ വിളിച്ചു..." "എന്താ... ഇക്ക" "ഒരു കല്യാണപാർട്ടി ഉണ്ട്‌ ചായ അവർക്കും കൊടുക്കണം.... വേണമെങ്കിൽ ശ്രീക്കുട്ടിയെ കൂടി വിളിച്ചോ... ഒരു ഹെല്പ് ആകും..." "ഇല്ല... വേണ്ട ഞാൻ ഒറ്റയ്ക്ക് നോക്കിക്കോളാം..""ശെരി..." അങ്ങനെ ചായയുമായുള്ള ട്രെയും കൊണ്ടു ചാരു നടന്നു... അന്നേരം കല്യാണ