സിൽക്ക് ഹൗസ് - 3

  • 12.9k
  • 7.5k

ചാരു ഭയത്തോടെ ആസിഫിനെ നോക്കി...അവന്റെ കണ്ണിലെ കോപത്തിന്റെ തീ അവളെ ചുട്ടുപൊളിക്കുന്നു... എന്തു ചെയ്യണം എന്നറിയാതെ അവൾ ഭയത്തോടെ ഒന്ന് അനങ്ങാതെ നിന്നു... "എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ...രാഹുൽ ആണെന്നു കരുതി..."ചാരു വിറയലോടെ പറഞ്ഞു "ഓഹോ.. അപ്പോ നീ രാഹുൽ അവനെയും തല്ലും അല്ലെ ആൺകുട്ടികളെ തല്ലാൻ മാത്രം നീ വലിയ ആൾ ആണോ.. ചുകന്ന മുഖവുമായി കോപത്തിന്റെ ഉച്ചത്തിൽ അവൻ അലറി...എന്നിട്ടു അവളുടെ മുടിക്ക് കയറി പിടിച്ചു... ആ വേദന സഹിക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... അവളിൽ ഒരു നിമിഷം ശ്വാസം നിലച്ചു... അവളുടെ ചുണ്ടുകൾ വിറ കൊണ്ടു അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി... അത് കണ്ടതും പെട്ടന്ന് ആസിഫിന് എന്തോപോലെ തോന്നി... അവന്റെ കോപം കുറഞ്ഞു അവൻ അവളുടെ മുടിയിൽ ഉള്ള പിടിത്തതിന്റെ ശക്തി കുറച്ചു...അപ്പോഴേക്കും ശ്രീക്കുട്ടി അങ്ങോട്ട്‌ പാഞ്ഞു വന്നു... "കുഞ്ഞിക്ക അവൾ... അവൾ അറിയാതെ.. ക്ഷമിക്കണം... ഇത് വലിയ പ്രശ്നം അക്കല്ലേ