സിൽക്ക് ഹൗസ് - 2

  • 14.4k
  • 8.9k

പിറ്റേന്ന് രാവിലെ എല്ലാവരും കടയിൽ എത്തിച്ചേർന്നു.... തങ്ങളുടെ പുതിയ മുതലാളി ആസിഫിനെ കുറിച്ചായിരുന്നു സംസാരം എല്ലാം.... ആസിഫ് ആ പേരിനോടും ആ ആളെ കാണണം എന്നാ മോഹവും ചാരുവിൽ ഉടലെടുത്തു....ഏകദേശം ഉച്ചയോടെ അടുത്തതും "ആദ്യം പെൺകുട്ടികൾ പോയി കഴിച്ചിട്ട് വരൂ... എന്നിട്ട് ആൺകുട്ടികൾക്ക് പോകാം അക്‌ബർ പറഞ്ഞു... എല്ലാവരും അതിനു സമ്മതിച്ചു.... പെൺകുട്ടികൾ എല്ലാവരും കൂടി കടയുടെ കുറച്ചു പിന്നിൽ ആയി ഉള്ള ഇടവഴിയിലൂടെ അക്‌ബർക്കയുടെ വീട്ടിലേക്കു നടന്നു... "ദേ.. അതാ വീട്..."ഒരു വലിയ ഗേറ്റ് ചൂണ്ടി കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു... ചാരു ആ വീട് നോക്കി... ഹെന്റമ്മോ എന്തു വലിയ വീടാ... വലിയ ഗേറ്റ് തുറന്നതും അതിന്റെ അടുത്ത് കസേരയിൽ ഇരിക്കുന്ന യുണിഫോം ധരിച്ച വാച്ച്മെൻ എല്ലാവരെയും നോക്കി ചിരിച്ചു... "ഫുഡ്‌ കഴിക്കാൻ ആവും ലെ... അയാൾ ഒരു കുശലം എന്നപോലെ ചോദിച്ചു.." "അല്ല വീട് കാണാനാ.... കൂട്ടത്തിൽ ഉണ്ടായിരുന്ന ശാലിനി പറഞ്ഞു..." "അതിനു വീട് വിൽക്കുന്നില്ലല്ലോ ... അയാളും