മീനുവിന്റെ കൊലയാളി ആര് - 4

  • 9.3k
  • 5.9k

അന്ന് ഒരു ഭയത്തോടെ തന്നെ ആരോടും ഒന്നും മിണ്ടാതെ മീനു തള്ളി നീക്കി... സ്കൂളിൽ ഉള്ളപ്പോ എങ്ങനെയോ ആ സുമേഷിന്റെ കണ്ണിൽ പെടാതെ അവൾ രക്ഷപെട്ടു എങ്കിലും താൻ രാവിലെ കണ്ട കാഴ്ച അവൾക്കു അപ്പോഴും മറക്കാൻ കഴിഞ്ഞില്ല... മറ്റാരോടെങ്കിലും പറയാനും അവൾക്കു പേടിയായിരുന്നു... അന്ന് വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്ന വഴി മീനു ആരോടും ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല "ടി എന്തുപറ്റി നിനക്കു.."അമൃത ചോദിച്ചു "ഏയ്യ് ഒന്നുമില്ല..." മീനു ഉള്ളിൽ ഉള്ള രഹസ്യവും ഭയവും മറച്ചുകൊണ്ട് പറഞ്ഞു എല്ലാവരും പതിയെ അവിടെ നിന്നും നടന്നു അവരുടെ ചേരിയിൽ എത്തി..എല്ലാവരും വീട്ടിൽ എത്തിയതും തോളിൽ ഉണ്ടായിരുന്ന ബാഗ് അഴിച്ചു ശേഷം കൈയും കാലും കഴുകി അകത്തേക്ക് കയറി... മീനു അപ്പോഴും വല്ലാത്ത ഭയത്തോടെ തന്നെയായിരുന്നു.. അവൾ നേരെ അടുക്കളയിൽ പോയി... അവിടെ ഉണ്ടായിരുന്ന കുടത്തിൽ നിന്നും വെള്ളം എടുത്തു കുടിച്ചു ശേഷം കട്ടിലിൽ പോയി കിടന്നു... കുറച്ചു കഴിഞതും