മീനുവിന്റെ കൊലയാളി ആര് - 5

  • 8.5k
  • 5.6k

എല്ലാവരും സ്കൂളിൽ പോയി.... അമ്മ ദേവകി മകൾക്കായി അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു മോളെ നിനക്കു ഇഷ്ടമുള്ള തക്കാളി ചോറ് അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട്...പിന്നെ ഉരുളക്കിഴങ് വറുത്തതും ഉണ്ട്‌... കുറച്ചു കഴിഞ്ഞാൽ എടുത്തു കഴിക്കണം... തിന്ന പ്ലെയ്റ്റ് കഴുകി വെയ്ക്കാൻ മറക്കരുത് അമ്മ ജോലിക്ക് പോവാണ് ട്ടാ... അമ്മ ഉച്ചക്കുള്ളത് കൈയിൽ എടുത്തു അതുകൊണ്ട് ഉച്ചക്ക് ഞാൻ വരില്ല നീ വാതിൽ അടച്ചു കിടന്നോ.. ദേവകി മകളോട് പറഞ്ഞു ശെരി അമ്മേ... മീനു അമ്മക്ക് ഒരു മറുപടിയായി പറഞ്ഞു ദേവകി തന്റെ ജോലി സ്ഥലത്തേക്ക് വീട്ടിൽ നിന്നും പോയി... ഇതേ സമയം സ്കൂളിന്റെ മുന്നിൽ ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഉല്ലാസ് ചേരിയിൽ നിന്നും വരുന്നവരുടെ കൂട്ടത്തിൽ മീനുവിനെ നോക്കി എന്നാൽ അവനു അതിൽ അവളെ കാണാൻ സാധിച്ചില്ല... എന്താ നിങ്ങളുടെ കൂട്ടത്തിലെ ആ കൊമ്പത്തി വന്നില്ലെ...അവളെ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാൻ.. ഉല്ലാസ് അവർ അടുത്തു വന്നതും പറഞ്ഞു എന്നാൽ