I Love U 2 - (Part 7)

  • 16.1k
  • 1
  • 5.9k

വികാരങ്ങൾക്ക് അടിമപ്പെട്ട് രണ്ടുപേരും എന്തിനോ വേണ്ടി ആഗ്രഹിച്ചു.. ബദ്രി അവളുടെ ചുവന്ന അധരങ്ങളിലേയ്ക്ക് നോക്കി.. അത് ശ്രദ്ധിച്ച അവൾ ഉമ്മീനീർ ഇറക്കി അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി.. അവളുടെ അധരങ്ങൾ ചുംബനമേറ്റു വാങ്ങാൻ പിടയ്ക്കുന്നതു പോലെ അവനു തോന്നി.. അവൻ തന്നെ ചുംബിക്കുമെന്ന് അവൾക്കും തോന്നി..അടുത്ത നിമിഷം പെട്ടെന്നുണ്ടായ ഉണർവിൽ ബദ്രി അവളെ തള്ളി മാറ്റി.. കിതപ്പോടുള്ള സ്വരത്തിൽ പറഞ്ഞു.."സോറി.."അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല.. "ഞാൻ.. ഞാൻ മുകളിലേയ്ക്ക് ചെല്ലട്ടെ.." അതും പറഞ്ഞവൻ പെട്ടെന്ന് മുകളിലേക്കുള്ള ഗോവണി കയറി.. അവനെന്തുകൊണ്ടോ അവളെ ഫേയ്സ് ചെയ്യാൻ കഴിയുമായിരുന്നില്ല.. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല...അവൾ ചിരിയോടെ ചൂണ്ടുവിരൽ കടിച്ചു കൊണ്ട് അവൻ കയറി പോകുന്നത് നോക്കി.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്തിന്റെയോ തുടക്കമായിരുന്നു...!!!*️_______________**________________️*ബദ്രി വരുമ്പോൾ രാമചന്ദ്രനും ദേവരാജനും മൂന്നാം നിലയിലെ വടക്കിനിയിലെ സെലിന്റെയും സ്വാതിയുടെയും മുറികൾക്കടുത്ത് നിൽക്കുകയായിരുന്നു.. അടുത്ത് തന്നെ സെലിനും സ്വാതിയുമുണ്ട്.. രണ്ടു പേരുടെയും മുഖം കരഞ്ഞ് വീർത്ത് ഇരിക്കുന്ന പോലെ.. കൺപോളകൾ ഉറക്കം കിട്ടാതെ