അയനം

  • 6.9k
  • 2.3k

                                    അയനം         കുഞ്ഞപ്പ , നിരത്തിനോരത്തു തളംക്കെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു  നടന്നു . ബസ്‌സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ  ഒന്നുമില്ല . ബെഞ്ചിൽ ഇരിക്കുന്നവർ പരസ്‌പരം നോക്കാതെ , ചിരിക്കാതെമൊബൈലിൽ എന്തെല്ലാമോ കുത്തികൊണ്ടിരിക്കുന്നു . അവരുടെ ഇടയിൽ ഇരിക്കാൻ എന്തോ ഒരു സങ്കോചം . പണ്ടു നാണുവാശാനും കുട്ടനും മുത്തുകോയയും അവിടെയിരുന്നു തലക്കുലുക്കി സൊറ പറയുമായിരുന്നു  , കുമ്പകുലുക്കി പൊട്ടിച്ചിരിക്കുമായിരുന്നു . കാണുംമ്പോഴേ വിളിക്കും . " വാ  ആശാനേ വാ . വന്നു കുത്തിരിക്ക്‌ " ഇപ്പോൾ അവരെവിടെ ?. എല്ലാവരും ഒറ്റമുലച്ചിക്കൊപ്പം തലയില്ലാകുന്നേറി മറഞ്ഞേ തീർന്നു .                      പ്രശാന്തി വരുവാൻ ഇനിയും സമയമെടുക്കും .