നിധാനം - 4

  • 6.3k
  • 2.7k

വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...___________________________________________സായാഹ്നത്തിൽ സൂര്യപ്രകാശം മേഘങ്ങൾക്കിടയിലൂടെ ഒരു ചുവന്ന ഗോവണിയായി ഇറങ്ങി വരികയാണ്...അർജുൻ കോളേജ് ഗേറ്റിനടുത്ത് തന്നെ നിൽക്കുന്നതാണ് മീര വരുമ്പോൾ കണ്ടത്..!!നേരമിത്രയും അർജുൻ തന്നെ കാത്ത് അവിടെ തന്നെ നിൽക്കുകയായിരുന്നോ??തെല്ലിട അവൾ ഒരേ സ്ഥാനത്ത് നിശ്ചലമായി പോയി.അർജുൻ വാച്ചിലേയ്ക്ക് നോക്കി.. ക്ലാസ് കഴിഞ്ഞു കാണണം.. എന്തു തന്നെയായാലും എത്ര നേരമെടുത്താലും മീരയെ കണ്ടേ പറ്റൂ.. അവളെ നഷ്ടപ്പെടുത്താൻ തനിക്കൊരിക്കലും സാധിക്കില്ല..അവൻ അൽപനേരം കൂടി ബൈക്കിൽ ചാരി നിന്നു..കാത് തുളയ്ക്കുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ടിടത്തേയ്ക്ക് അർജുൻ നോക്കി.. ഹെൽമറ്റ് ധരിച്ചിരിക്കുന്ന, ബുള്ളറ്റിൽ വരുന്ന വ്യക്തിയെ എവിടെയോ കണ്ടിരിക്കുന്നുയെന്ന് അവന് ഉറപ്പായിരുന്നു.. പക്ഷെ വ്യക്തമായി ഓർമയില്ല.. ആ ബുളളറ്റ് കോളേജ് കവാടം കഴിഞ്ഞ്