നിധാനം - 3

  • 5.6k
  • 2.5k

വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...___________________________________________ആകാശത്തിൽ പതിവിലും കുറെക്കൂടി നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. കുന്നിൻ മുകളിൽ ഉയരത്തിൽ മുളങ്കാലുകൊണ്ട് കെട്ടിയുണ്ടാക്കിയ ചായ്പിൽ ഇരുന്ന് അർജുൻ ദൂരെ കാണുന്ന വിശാലമായ നഗരത്തിലേയ്ക്ക് അലസമായി നോക്കി.. നഗരത്തിലെ രാത്രി ഉണർന്നു കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ മടിക്കുന്ന നഗരത്തിന് ഇരുട്ട് പലപ്പോഴും അനാവശ്യമായി തോന്നാറുണ്ട് അവന്. പ്രധാന റോഡുകളിൽ അങ്ങിങ്ങായി മിന്നിക്കെടുന്ന പല നിറങ്ങളിലുള്ള പരസ്യവെളിച്ചങ്ങൾ, വളവിലുടെ ഇഴഞ്ഞിഴഞ്ഞുപോകുന്ന വാഹനങ്ങളുടെ മുൻവെളിച്ചങ്ങൾ, എല്ലാം ആദ്യമായി കാണുന്ന ഭവ്യതയോടെ അർജുൻ നോക്കി കണ്ടു. മണിക്കൂറുകൾക്കു മുൻപ് താനും ഈ നഗരത്തിലെ റോഡുകളിലൂടെ വന്നെത്തിയതാണെന്ന് അവൻ ആലോചിച്ചു.ഒരു രൂപവുമില്ലാത്ത ഏതൊക്കെയോ തിരിവുകളിലൂടെ, എങ്ങോട്ടെന്നില്ലാതെ... നാളുകൾക്കു ശേഷം, ഈ നഗരത്തെ ആദ്യമായി കാണുന്നതുപോലെ...!!!ഒരു ഘട്ടത്തിൽ തെല്ലൊന്നു