കാർമേഘങ്ങൾ ഒഴിഞ്ഞുതുടങ്ങി... മഴ നിന്നെങ്കിലും കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. ശരീരമാകെ നനഞ്ഞ് ഈറനായതുകൊണ്ട് തണ്ണുപ്പ് ദേഹത്തിൽ നിന്നും വിടാതെ നിന്നു...സെമിത്തേരിയിൽ വെച്ച് ഫാദർ പ്രാർത്ഥന ചൊല്ലുമ്പോഴും ഞാൻ കരഞ്ഞില്ല. ഞാൻ കരയുന്നത് അമ്മച്ചിക്ക് ഇഷ്ടമല്ല. കരയുമ്പോഴൊക്കെ അമ്മച്ചി പറയാറുണ്ട് "ആൺപിള്ളേരായാൽ കുറച്ച് തന്റേടമൊക്കെ വേണം.. ഇങ്ങനെ കരയാൻ പാടില്ല".ഇനി തനിച്ചാണ്...തനിക്ക് ആരുമില്ല, അപ്പച്ചനോടൊപ്പം ഇപ്പോൾ അമ്മച്ചിയും... ഓർത്തപ്പോൾ വീണ്ടും നെഞ്ച് പിടഞ്ഞു. പക്ഷെ കരഞ്ഞില്ല.അമ്മച്ചിയ്ക്ക് വിഷമമായാലോ അവസാന നിമിഷത്തിൽ പോലും അമ്മച്ചിയെ വിഷമിപ്പിച്ചു കൂടാ...തന്റേടത്തോടെ നിൽക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടിരുന്നു.കെട്ടിയിറക്കിയ കുഴിയിലെ പെട്ടി നനഞ്ഞ മണ്ണുകൊണ്ട് മറഞ്ഞു തുടങ്ങിയപ്പോൾ കുഴഞ്ഞു താഴെ വീഴുന്നുമോയെന്നു ഭയന്നു. പെട്ടെന്ന് തണുപ്പ് ദേഹത്തിൽ നിന്നും അകന്നു പോകുന്നതൊരു ആശ്വാസത്തോടെ അറിഞ്ഞു. അദൃശ്യമായ കൈകൾ എന്നെ ആലിംഗനം ചെയ്യുന്ന പോലെ... അത് അമ്മച്ചിയുടെതാണെന്ന് എനിക്ക് തോന്നി. അപ്പച്ചനെ അടക്കുമ്പോഴും അമ്മച്ചി എന്നെ ഇരുകൈകൊണ്ടും കെട്ടിപ്പിടിച്ചിരുന്നു. ഞാൻ കരച്ചിലിന്റെ വക്കിലെത്തിയെന്ന് എനിക്ക് ബോധ്യമായി. ഫാദർ അടുത്തു വന്ന് എന്നെ