റസ്റ്റോറണ്ടിന്റെ ചുമരുകളിൽ കാണാൻ പറ്റാത്ത വിധം ഒളിപ്പിച്ചുവെച്ച സ്പീക്കറിലൂടെ ഒഴുകി വന്ന നേർത്ത സംഗീതത്തിൽ അലിഞ്ഞ് ഞങ്ങൾ രണ്ടുപേരും നിശബ്ദരായി ഇരുന്നു.നെയിൽ പോളിഷിട്ട നീണ്ട നഖങ്ങളുള്ള വിരലുകൾ കൊണ്ട് മേശമേൽ അദൃശ്യ ചിത്രങ്ങൾ വരച്ച്, കർച്ചീഫ് പിടിച്ച വലതു കൈ കൊണ്ട് കവിൾ താങ്ങി അവളെന്നെ നോക്കി പതിയെ പുഞ്ചിരിച്ചു. "ലയ.. ""ഹമ്മ്..""നീയെന്താ ആലോചിക്കുന്നേ?"അവൾ ഒന്നുമില്ലെന്ന് തലയാട്ടി.ഭക്ഷണത്തിനുള്ള ഓർഡർ കൊടുത്ത് കുറച്ച് സമയത്തിനു ശേഷം അവൾ പറഞ്ഞു."ഇത് അവസാനത്തെ തവണയാണ്.. ഇനി ഞാൻ നിന്റെ കൂടെ വരില്ല!"അവൾ താടിയിൽ നിന്നും കൈയെടുത്തു."ഓഹ്.." ഞാൻ ചോദിച്ചു. "കാരണം?""കാരണം... എനിക്ക് പേടിയാണ് "അവളുടെ നയനങ്ങൾ എന്റെ മുഖത്തു നിന്ന് അവൾ തെന്നിമാറ്റി."പേടിയോ? എന്നെയാണോ പേടി?""അല്ല..ഞാൻ നീയുമായി പ്രണയത്തിലാകുമോയെന്ന്!"അവളുടെ സ്വരം പതിഞ്ഞതായിരുന്നു."അത് എന്താ പ്രണയിക്കുന്നത് അത്ര വലിയ തെറ്റാണോ?""നിനക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടും..""അപ്പോൾ നീ നല്ല പെൺകുട്ടിയല്ല എന്നാണോ?"ഞാൻ കളിയാക്കി ചിരിച്ചു."ഞാൻ.. ഞാൻ ഒരു ഡിവോഴ്സീയല്ലേ..!" അവളുടെ ഇടർച്ചയേറിയ ശബ്ദം എന്റെ ചിരിയെ നിഷ്പ്രഭമാക്കി." ന്റെ