ജോൺ ചാക്കോയുടെ 4ആം ചരമദിനം

  • 7.8k
  • 1
  • 2.5k

കൂട്ടുകാരുടെ നിർബന്ധം ഒന്നുകൊണ്ടാണ് അരവിന്ദൻ ഒരു സെക്കൻഡ് ഷോ സിനിമക്ക് പോയത് .അതും നല്ല ഒന്നാന്തരം ഒരു പ്രേത പടം. സിനിമ ഒന്ന് തീരാൻ അരവിന്ദൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല അത്രക്ക് പേടിപ്പെടുത്തുന്ന ഒരു ഇംഗ്ലീഷ് ഹൊറർ സിനിമ .തിരികെ വീട്ടിലേക്ക് നടക്കുമ്പോളും അരവിന്ദന്റെ മനസ്സിൽ ആ സിനിമാ രംഗങ്ങൾ തെളിഞ്ഞു വന്നു .സിനിമ കഴിഞ്ഞിട്ടും അ സിനിമ ഉണ്ടാക്കിയ പിരിമുറുക്കം അരവിന്ദനെയും കൂട്ടുകാരെയും ബാധിച്ചിരുന്ന.അവർ പരസ്പരം ഒന്നും മിണ്ടിയില്ല എല്ലാവരുടെയും മനസ്സിൽ ആ സിനിമ അത്രകണ്ട് ഭയം ജനിപ്പിച്ചിരുന്നു.അവർക്കിടയിൽ ഉണ്ടായിരുന്ന നിശബ്ദതയെ ഇല്ലാതാക്കികൊണ്ട് പ്രായത്തിൽ മൂത്തവനായ നിഖിൽ അരവിന്ദനോടായി പറഞ്ഞു ഡാ വായനശാല വരെ ഞങ്ങളോള്ളൂ നീ തന്നെ പോകുവോ? ഞാൻ കൊണ്ടു വിടണൊ?അപ്പോൾ കൂട്ടത്തിലൊരുത്തൻ അരവിന്ദനെ കളിയക്കികൊണ്ട് പറഞ്ഞുപിന്നെ അവന്റെ ധൈര്യത്തിന്റെ നനവ് അവന്റെ പാന്റിൽ ഒണ്ട് ആ സിനിമ കണ്ടുകഴിഞ്ഞപ്പോൾ ചോർന്നതാഇതു കേട്ട് എല്ലാവരും ചിരിച്ചുഉടനെ അരവിന്ദൻ പറഞ്ഞു പിന്നെ ..പിന്നെ ഒന്ന് പോടാ ഞാൻ തന്നെ