സിന്ദൂരക്കുരുവി ചേക്കാറില്ല

  • 16.4k
  • 1
  • 4.8k

സിന്ദൂരക്കുരുവി ചേക്കേറാറില്ല --------------------------------------- ജയിൽ സെല്ലിൽ ഇരിക്കുമ്പോൾ കമ്പിയഴികൾക്കിടയിലൂടെ മുഷിഞ്ഞ തോർത്തുമുണ്ടു പോലെ ആകാശത്തിന്റെഒരു കീറ് കാണാം . അതിലൂടെ ഒരു വെള്ളമേഘം കറുത്ത കുരിശൂ ചുമന്നു ഒഴുകുന്നു . ഫാദർ പോൾ സ്വാമിവേവലാതിയോടെ അഴികളിൽ പിടിച്ചു നിന്നു നോക്കി . ഒരു പരുന്ത് മേഘത്തിലേക്കു ചിറകടിച്ചുയർന്നു . അപ്പോൾ രാഖി ഗോതമ്പുമണികൾ വരണ്ട ഭൂമിയിലേക്കു വിതറി . മെലിഞ്ഞു കറുത്തആകാശപറവകൾ ഒറ്റക്കും തെറ്റക്കും മെല്ലെ പറന്നിറങ്ങി . രാഹുൽ പുലർച്ചവണ്ടിക്ക് കൽക്കട്ടയിൽ നിന്നുവരുമെന്നാണ് പറഞ്ഞത് . വന്നില്ല . ഇനി എന്താണു ചെയ്യുക ?. ഒരുപക്ഷെ പോലീസ് പിടിയിൽ ആയി കാണും . ഫാദർ പോലും യു എ പി എ നിയമ പ്രകാരം അറസ്റ്റിലായല്ലോ . ഒറ്റക്കായതുപോലെ .