മുലപ്പാൽ

  • 38.1k
  • 8.6k

വണ്ടിയിൽ നല്ല തിരക്കാണ് . എങ്കിലും അമ്മക്കു അസൻസോളിൽനിന്നു തന്നെ സീറ്റ് കിട്ടിയിരുന്നു . സീറ്റിന്റെ ഒരു മൂലയിൽ അവർചുരുണ്ടുകൂടി . നേർത്ത നിലാവിൽ തെളിഞ്ഞ , അവിടവിടെ കുറ്റിമരങ്ങൾ നിന്ന വരണ്ടുനിരന്ന ഭൂമി നോക്കി അവർകണ്ണീരൊഴുക്കി . മോൻ അവിടെയെവിടെയോ ഉറക്കെനിലവിളിക്കുന്നതു പോലെ . വില കുറഞ്ഞ, കറുപ്പുപൂക്കളുള്ള വെള്ളസാരിയിൽ തല പുതച്ചിരിക്കുന്ന അമ്മആദ്യമായാണു ട്രെയിനിൽ യാത്ര ചെയ്യുന്നത് . താക്കൂർസാഹിബിന്റെ ഗോതമ്പു പാടത്തിനു നടുവിലൂടെ പാഞ്ഞുപോകുന്ന വണ്ടികൾ ചെറുപ്പം മുതലേ അവർക്കു അത്ഭുതമായിരുന്നു . അടുത്തിരിക്കുന്ന , കടവായിൽ നിന്നുതുപ്പലൊപ്പിച്ചു ഉറങ്ങുന്ന തള്ളയോ , എതിർവശത്തു കുത്തിയിരുന്നു പുകയില ചവക്കുന്ന മൊട്ടത്തലയനോകലപില ചിലക്കുന്ന പെണ്ണുങ്ങളോ അവരുടെ മിഴിനീരിനു മുൻപിൽ തെളിഞ്ഞതേയില്ല . മണ്ണു പുതച്ച തറയിലൂടെനീന്തി നീന്തി ഇറയത്തെത്തി വിശാലമായ ഗോതമ്പു പാടത്തേക്കു