ഞാനാണു ഭ്രാന്തി

  • 30.3k
  • 7.4k

ഞാനാണു ഭ്രാന്തി . ksrtc ചങ്ങനാശേരി സ്റ്റാൻഡിലോ കോട്ടയം സ്റ്റാൻഡിലോ നിങ്ങൾഎന്നെ കണ്ടിട്ടുണ്ടാവും . അവിടെയൊക്കെയാണല്ലോ ഞാൻസാധരണ ഉണ്ടാവാറ്. ചങ്ങനാശ്ശേരിയിൽ ഉള്ളതുകൊണ്ടാണ്കിടങ്ങറക്കാരി പെൺകുട്ടി രക്ഷപ്പെട്ടത് . ആ കുട്ടി ബസിൽ വരുന്നതും പോകുന്നതും ഞാൻ എന്നും കാണാറുണ്ട് .പഠിക്കുകയാണന്നുതോന്നുന്നു . സ്റ്റാൻഡിൽ അവൾ എത്തുമ്പോഴെല്ലാം ആ പയ്യനും വരും . ആദ്യമൊക്കെ സ്റ്റാൻഡിന്റെ തൂണിനുമറഞ്ഞുള്ള ലൈൻ അടിയായിരുന്നു.ഇപ്പോൾ അവർ കൊഞ്ചികുഴഞ്ഞു സംസാരിച്ചുകൊണ്ട് പുറത്തേക്കു നടക്കും. അങ്ങിനെയിരിക്കെ ഞാൻ ഒരു സൂത്രം കണ്ടുപിടിച്ചു . ഒരു ദിവസം അവൻ വന്നതു ഒരു കാറിൽ മൂന്നുനാലുപേരുമായാണ് . കാർ നിർത്തി അവൻ മാത്രം സ്റ്റാൻഡിലേക്ക് വന്നു . കള്ളൻ , ആരും ഒന്നും അറിയില്ല എന്നാണ് ഭാവം . കുട്ടിയെ കൂട്ടി നടക്കുമ്പോൾ മുൻപിൽ ചാടി തടഞ്ഞു . "എന്താടാ? " " എന്റെ പെങ്ങളാ . നിങ്ങളു വഴി മാറ്