തിരിച്ചറിവ്

  • 11.5k
  • 1
  • 2.6k

ചിതറിയ ഓർമ്മകൾ ഇനിയും തെളിയാത്ത ചിത്രങ്ങൾ കണ്ണിനെ മറച്ച ചിത്രങ്ങൾ ഹൃദയത്തെ തെളിയിച്ച ഓർമ്മകൾ എൻ്റെ ബാല്യകാലം. ഓർക്കാൻ നിനയ്ക്കുമ്പോഴെല്ലാം അതിലേക്ക് ലയിക്കാൻ മാത്രമായി നുറുങ്ങു നാളുകൾ തെളിയുന്നു. കരഞ്ഞു കണ്ണു നിറഞ്ഞതെല്ലാം ഓർമ്മയില്ലെങ്കില്ലും കുപ്പായം കണ്ണുനീരുകൊണ്ട് നനഞ്ഞതിന്നുമോർക്കുന്നു. ചിരിച്ച നാളുകളെല്ലാം ഓർമ്മയില്ലെങ്കില്ലും സ്നേഹം ചിരിപ്പിച്ചതെല്ലാം ഓർക്കുന്നു. കഴിഞ്ഞു പോയ പാതയിലേക്ക് കണ്ണെത്തുമ്പോഴെല്ലാം ഒരു വട്ടം മനസ്സു നിനയ്ക്കുന്നു മെയ്യേ നിനക്കുമെത്താൻ കഴിയുമോയെന്ന്. ഒന്നേയുള്ളു അതിന് കാരണം ചെന്നായ ചെന്നായയായും അജമജമായും കൺമുന്നിൽ വന്നതന്നായിരുന്നുവല്ലോ- തിരിച്ചറിയാൻ പറ്റാത്ത കാലത്ത്. കാലം പറ്റിച്ച് കടന്നു പോകുമ്പോൾ മുന്നിലെത്തുന്നതെല്ലാം സത്യമല്ലെന്നൊരു തിരിച്ചറിവ്. മുന്നോട്ട് പോകുവാൻ വഴികളേറയുണ്ടെങ്കില്ലും- തിരിച്ചറിയിക്കുന്നില്ലാരും ഞാൻ പോകേണ്ട വഴി. മുന്നിൽ ആരോ തെളിച്ചു വിട്ട വഴി വൃത്തിയുള്ളതാണ് എത്താൻ തിരക്കു കൂടുതലും ആ വഴിയിലാണ്. തെളിച്ച വഴിയെ എത്തിയാലോ ഞാനേറ്റവും പിൻപൻ. ആരും തെളിച്ചിടാത്തൊരു വഴിയെ പോകാൻ ആശയുണ്ടായിരുന്നു,എന്നാലോ ഒറ്റക്കു പോകാനൊട്ടുമേ ഇല്ല