മരണമെത്തുന്നനേരത്ത് "സുഹൃത്തേ ഇനി ഈ ജനാല തുറക്കാം " ഞാൻ തുരുമ്പിച്ച കുറ്റിയിളക്കി ജനാല തുറന്നു . കുറച്ചു ഇളംവെയിലും ഒരു നീലത്തുമ്പിയും മുറിക്കുള്ളിൽ പാറിവീണു . തുമ്പി ശവമഞ്ചത്തിനു ചുറ്റും പാറി പരേതന്റെ മൂക്കിലെ പഞ്ഞിക്കു മീതെ ചിറകു ഉറപ്പിച്ചു . പുറത്തു ഇലകളിൽ മഞ്ഞു പൊഴിയുന്ന ശബ്‌ദം . രാത്രി മുഴുവൻ തന്നോടപ്പം ശവത്തിനു കൂട്ടായി അയാൾ മാത്രമേ ഉണ്ടാകുകയുള്ളു എന്നു കരുതിയേയില്ല . മുറിക്കുള്ളിൽ കനത്ത മൂകതയായിരുന്നു . തികച്ചും അപരിചിതനായ അയാളോട് സംസാരിക്കാൻ തോന്നിയില്ല . വെറുതെ അയാളുടെ നിസംഗത നിറഞ്ഞ മുഖത്തു നോക്കിയിരുന്നു . ചുവരിലെ ഫോട്ടോക്കു പിന്നില്‍നിന്നു തല നീട്ടിയ പല്ലിയോ മൂക്കിൽ കടിച്ച കൊതുകോ പാദങ്ങൾക്കിടയിലൂടെ പുളഞ്ഞു പോയ പഴുതാരയോ അയാളെ അലോരസപ്പെടുത്തിയില്ല . അയാൾ ആരായിരിക്കും ? . കോട്ടും തൊപ്പിയും ധരിച്ച വട്ടനോ കോമാളിയോ ആണന്ന് ആദ്യം കരുതി . പിന്നീടാണ് പരേതന്റെ അടുത്ത ബന്ധുക്കളിൽ