ഇടവഴിയും ഒരു രാത്രിയും

  • 18.1k
  • 3.4k

രാത്രിയുടെ അനന്ത യാമങ്ങളിൽ അയാൾ തന്റെ മൊബൈൽ വെട്ടത്തിന്റെ അകമ്പടിയിൽ മുന്നോട്ടു നടന്നു. ചീവീടുകളുടെ ചിലമ്പിച്ച ശബ്ദ ശകലങ്ങൾ അയാളോടൊപ്പം സഞ്ചരിക്കുന്നതായി അയാൾക് തോന്നി.പറഞ്ഞു കേട്ടിട്ടുള്ള അനുഭവ പ്രേത കഥകളുടെ ഓർമകൾ മനസിലേക് വന്നെങ്കിലും അതൊക്കെ കെട്ടുകഥകൾ ണെന്ന് മനസിനെ പറഞ്ഞു ഫലിപ്പിക്കുവാൻ നന്നേ പാടുപെട്ടു കൊണ്ട് അയാൾ നടന്നു. ഇടവഴിയുടെ രണ്ട് വശത്തായും കെട്ടി പൊക്കിയ കല്ലുകൾ ഇടക്ക് ഇടിഞ്ഞു വീണു കിടക്കുന്നു.മുൻപ് ഇത് പോലെ ഇടിഞ്ഞു വീണു കിടന്ന കല്ല് കൂട്ടങ്ങൾക്കിടയിൽ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച തന്റെ ചായ കട പൂട്ടി സൈക്കിളും തള്ളി വന്ന ആശാന്റെ കാലിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റത്. പാമ്പിന്റെ മേലെ ചവിട്ടിയതാണ് കടിയേൽക്കാൻ കാരണം എന്നാണ് പറഞ്ഞു കേട്ടത്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് നടപ്പ്. ഒരു 100 മീറ്ററേ വഴിയരികിലെ ആ പാല മരത്തിനടുത്തേക് ഉള്ളു.മുത്തശ്ശികഥകളിൽ കൂടി കേട്ടറിഞ്ഞു തങ്ങളുടെ സ്വപ്നങ്ങളിൽ വന്നു ഭീകര സ്വരൂപിയായി വേഷം മാറി ഉറക്കം കെടുത്തുന്ന